ദോഹ -കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

ദോഹ: ഖത്തറിലെ ദോഹയിൽനിന്ന് കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞദിവസം റദ്ദാക്കി. ദോഹയിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സപ്രസ് IX 376 ആണ് റദ്ദാക്കിയത്. വ്യാഴാഴ്ച രാവിലെ കോഴിക്കോടുനിന്ന് ദോഹയിലേക്കു പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കിയിരുന്നു. ഇവിടെയെത്തി തിരിച്ചുപോകേണ്ടതാണ് റദ്ദാക്കിയ ദോഹ- കോഴിക്കോട് എയർ ഇന്ത്യ എക്സപ്രസ്. അവധിക്കാലത്ത് കുറഞ്ഞനിരക്കിൽ നാട്ടിലേക്ക് പോകാൻ ടിക്കെറ്റടുത്ത് ഒരുങ്ങിയ നിരവധി യാത്രക്കാരെ എയർ ഇന്ത്യയുടെ നടപടി പ്രയാസത്തിലാക്കിയിരിക്കുകയാണ്.

എയർ ഇന്ത്യ വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ ഭാരവാഹികളായ ഫരീദ് തിക്കോടിയും അബ്ദുൽ റഊഫ് കൊണ്ടോട്ടിയും എയർ ഇന്ത്യ ഖത്തർ മാനേജർക്ക് പരാതി നൽകിയിട്ടുണ്ട്. തുടർച്ചയായി വിമാനങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പുകൾ നേരത്തെ നൽകണമെന്നും അടക്കമുള്ള ആവസ്യങ്ങൾ അവർ ഉന്നയിച്ചു

ബുധനാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ടേക്ക് ഓഫ് ചെയ്ത് രണ്ട് മണിക്കൂർ പറന്നശേഷം യാത്ര റദ്ദാക്കി തിരിച്ചിറങ്ങിയിരുന്നു. കാബിൻ എ.സിയിലെ സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയത്.

Tags:    
News Summary - Doha-Kozhikode Air India Express cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.