ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ്​​ വാ​ച്ച​സ് എ​ക്സി​ബി​ഷ​ന്‍

ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ്​ വാ​ച്ച​സ് എ​ക്സി​ബി​ഷ​ന്‍ മെ​യി​ൽ

ദോ​ഹ: 'ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ്​ വാ​ച്ച​സ് എ​ക്സി​ബി​ഷ​ന്‍'​പ​തി​നെ​ട്ടാം പ​തി​പ്പ്​ മേ​യ്​ 24 മു​ത​ൽ 29 വ​രെ ന​ട​ക്കു​മെ​ന്ന്​ ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ ടൂ​റി​സം കൗ​ണ്‍സി​ല്‍ (ക്യു.​എ​ൻ.​ടി.​സി) പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡി​നെ തു​ട​ര്‍ന്ന് ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും നി​ല​നി​ര്‍ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്താ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് പു​തി​യ തീ​യ​തി അ​റി​യി​ച്ച​ത്.

അ​തി​ഥി​ക​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ്​​ വാ​ച്ച​സ് എ​ക്സി​ബി​ഷ​ന്‍ മൂ​ന്നു മാ​സ​ത്തേ​ക്ക് മാ​റ്റി​വെ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ ടൂ​റി​സം കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ലും ഖ​ത്ത​ര്‍ എ​യ​ർ​വേ​സ്​ ഗ്രൂ​പ് സി.​ഇ.​ഒ​യു​മാ​യ അ​ക്ബ​ര്‍ അ​ല്‍ബാ​ക്ക​ര്‍ അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ പ​രി​പാ​ടി​ക​ളു​ടെ ക​ല​ണ്ട​റി​ലെ പ്ര​ധാ​ന​പ്പെ​ട്ട എ​ക്സി​ബി​ഷ​നു​ക​ളി​ലൊ​ന്നാ​ണ്​ ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ്​​ വാ​ച്ച​സ് എ​ക്സി​ബി​ഷ​ന്‍. ക​ര​കൗ​ശ​ല വൈ​ദ​ഗ്ധ്യ​ത്തെ വി​ല​മ​തി​ക്കു​ന്ന ഏ​തൊ​രാ​ളും പ​ങ്കെ​ടു​ക്കേ​ണ്ട വ​ൻ​പ​രി​പാ​ടി​യാ​യി മേ​ള മാ​റി​യി​ട്ടു​ണ്ട്. ചാ​രു​ത​യും പൈ​തൃ​ക​വും ആ​ഡം​ബ​ര​വും ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഈ ​മേ​ള.

കൂ​ടു​ത​ല്‍ ഓ​ഫ​റു​ക​ള്‍ ചേ​ര്‍ത്ത് അ​ന്താ​രാ​ഷ്​​ട്ര സെ​ലി​ബ്രി​റ്റി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മി​ക​വു​റ്റ രീ​തി​യി​ല്‍ പ​രി​പാ​ടി ന​ട​ത്താ​നാ​ണ് സം​ഘാ​ട​ക​ര്‍ പ​ദ്ധ​തി​യി​ടു​ന്ന​ത്. ക​ഴി​ഞ്ഞ മേ​ള​യി​ൽ 14 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 130ഓ​ളം പ്ര​ദ​ര്‍ശ​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. 175 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 32000ലേ​റെ സ​ന്ദ​ര്‍ശ​ക​രാ​ണ് 2020 പ​തി​പ്പ് കാ​ണാ​നെ​ത്തി​യ​ത്. ഡ​യ​മ​ണ്ട് വ​ര്‍ക് ഷോ​പ്പു​ക​ളും യു​വ ഖ​ത്ത​രി ഡി​സൈ​ന​ര്‍മാ​രു​ടെ പ​വി​ലി​യ​നു​മെ​ല്ലാം ചേ​ര്‍ന്ന പ്ര​ദ​ര്‍ശ​നം ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും അ​തു​ല്യ​വു​മാ​യ ജ്വ​ല്ല​റി, വാ​ച്ച് പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി മേ​ള ഇ​തി​ന​കം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 

Tags:    
News Summary - Doha Jewelry & Watches Exhibition May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.