ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയയിലെ നവീകരിച്ച ഫിഷ് സെക്ഷൻ ഉദ്ഘാടനം അഷ്‌റഫ് ചിറക്കൽ നിർവഹിക്കുന്നു
Posted On
date_range Updated On
date_range ഗ്രാൻഡ് എക്സ്പ്രസ് നവീകരിച്ച ഷഹാനിയ ഫിഷ് സെക്ഷൻ ഉദ്ഘാടനം
ദോഹ: ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കി ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയയിലെ ഫിഷ് സെക്ഷൻ കൂടുതൽ വിശാലമാക്കി നവീകരിച്ചു. വിപുലീകരിച്ച ഫിഷ് സെക്ഷന്റെ ഉദ്ഘാടനം റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ നിർവഹിച്ചു. ജനറൽ മാനേജർ അജിത്, ഏരിയ മാനേജർ ബഷീർ, സ്റ്റോർ മാനേജർ മനോജ് എന്നിവർ സന്നിഹിതരായിരുന്നു.
പുതുമയും ഗുണമേന്മയും കൂടുതൽ വൈവിധ്യവും ഉറപ്പാക്കി ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാനുള്ള ഗ്രാൻഡിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് വിപുലീകരണമെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.