ദോഹ എക്സ്​പോ: വളന്‍റിയർ രജിസ്ട്രേഷൻ ആരംഭിച്ചു

ദോഹ: ഖത്തറിലെ പ്രവാസി മലയാളികൾ ഉൾപ്പെയുള്ളവർ കാത്തിരുന്ന ദോഹ എക്സ്​പോ 2023ന്റെ വളന്റിയർ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ദോഹ എക്സ്​പോയുടെ വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.

ഈ വർഷം ഒക്ടോബർ രണ്ട് മുതൽ 2024 മാർച്ച് 28 വരെ നടക്കുന്ന അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്​പോക്ക് 2200 വളന്റിയർമാരുടെ സേവനമാണ് ആവശ്യമായുള്ളത്. ഇതു സംബന്ധിച്ച നിബന്ധനകൾ കഴിഞ്ഞ ദിവസം സംഘാടകർ പുറത്തിറക്കിയിരുന്നു. ഈ വരുന്ന സെപ്റ്റംബർ ഒന്നോടെ 18 വയസ് പൂർത്തിയായ ആർക്കും വളന്റിയർ സേവനത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ആറു മാസം നീണ്ടു നിൽക്കുന്ന എക്സ്​പോയുടെ ഭാഗമായി ഖത്തറിന്റെ ചരിത്ര ദൗത്യത്തിൽ പങ്കുചേരാൻ സ്വദേശികൾക്കും വിദേശികൾക്കുമുള്ള അവസരം കൂടിയാണ് ഈ വളന്റിയർഷിപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർ മാസത്തിൽ ഏഴ് മുതൽ എട്ട് ദിവസം വരെ വളന്റിയർ ഡ്യൂട്ടി എടുക്കണമെന്നാണ് നിർദേശം.

ആറു മാസത്തിനുള്ളിൽ 45 ഷിഫ്​റ്റിൽ ​ഡ്യൂട്ടി ചെയ്യണം. ഒരു ഷിഫ്​റ്റിന്‍റെ ദൈർഘ്യം ആറ്​ മുതൽ എട്ട്​ മണിക്കൂർ വരെയാവും. ഇത്​ ഡ്യൂട്ടിയുടെ സ്വഭാവം പോലെയിരിക്കും. വളന്റിയർമാർക്ക് പ്രതിഫലമുണ്ടാവില്ല. എന്നാൽ, യൂണിഫോം, സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആകർഷകമായ ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്.

ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് വളന്റിയർ രജിസ്ട്രേഷനുള്ള ലിങ്കിൽ പ്രവേശിച്ച് ലോഗിൻ ചെയ്തുവേണം രജിസ്റ്റർ ചെയ്യാൻ. അഭിമുഖം ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളിലൂടെയാവും വളന്റിയർ തെരഞ്ഞെടുപ്പ് നടക്കുന്നത്. രജിസ്ട്രേഷൻ ലിങ്ക്: https://www.dohaexpo2023.gov.qa/en/take-part/volunteer-programme/

Tags:    
News Summary - Doha Expo: Volunteer registration has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.