ദോഹ: ജോലിയിൽ പിരിച്ചപ്പെട്ട ഡോക്ടർക്ക് മുഴുവൻ ആനുകൂല്യങ്ങളും നൽകാൻ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിനോട് കോടതി.
രണ്ട് വർഷവും നാല് മാസവും ജോലി ചെയ്ത ഡോക്ടർക്കാണ് അടിസ്ഥാന ശമ്പളത്തിെൻറ തോത് അനുസരിച്ച് 291395 റിയാൽ നഷ്ടപരിഹാരമായി നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്.
ജോലിയിൽ പ്രവേശിച്ചപ്പോൾ അടിസ്ഥാന ശമ്പളത്തിന് പുറമെ ലബോറട്ടറിയിലെ ലാഭ വിഹിതത്തിെൻറ നാൽപ്പത് ശതമാനം നൽകാമെന്നായിരുന്നു കരാർ.
ഈ കരാർ ലംഘിക്കുക മാത്രമല്ല പിരിച്ച് വിടപ്പെട്ടോൾ നൽകേണ്ട സേവന ആനുകൂല്യവും നിഷേധിക്കുകയായിരുന്നൂവെന്ന് പരാതിക്കാരി കോടതിയിൽ ബോധിപ്പിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ കോടതി നിശ്ചയിച്ച അന്വേഷണ ഉദ്വോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇത്രയും തുക നൽകാൻ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.