ദോഹ: സൈബർ കുറ്റകൃത്യ നിയമങ്ങളിൽ ഭേദഗതി വരുത്തി ഖത്തർ. പൊതുസ്ഥലങ്ങളിൽനിന്ന് നിയമം അനുവദിക്കാത്ത സാഹചര്യങ്ങളിലും അല്ലെങ്കിൽ വ്യക്തികളുടെ സമ്മതമില്ലാതെയും ഫോട്ടോയോ വിഡിയോ ക്ലിപ്പുകളോ എടുക്കുന്നതും ഇന്റർനെറ്റിലൂടെ പോസ്റ്റുചെയ്യുന്നതോ മറ്റുള്ള മാർഗങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുന്നതോ ഒരു വർഷംവരെ തടവും ഒരു ലക്ഷം ഖത്തർ റിയാൽ വരെ പിഴയും, അല്ലെങ്കിൽ ഇവയിലേതെങ്കിലുമൊരു ശിക്ഷയോ ലഭിക്കുന്ന കുറ്റകരമാണ്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അംഗീകാരത്തോടെ ഭേദഗതി വരുത്തിയ നിയമം നമ്പർ (11), 2025 ഓഗസ്റ്റ് നാലിന് പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റിന്റെ 20ാം പതിപ്പിൽ പ്രസിദ്ധീകരിച്ചു. 2014 ലെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഈ നിയമം നമ്പർ (14)ൽ, പുതിയൊരു വകുപ്പ് (ആർട്ടിക്കിൾ 8 (ബിസ്)) കൂടി ഈ ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.