ഡി​സ്ക​വ​ർ ഖ​ത്ത​റി​നു കീ​ഴി​ലെ എ​യ​ർ ടൂ​റി​നു​ള്ള എ​യ​ർ ക്രാ​ഫ്റ്റ്

ദോഹ: വെറും 45 മിനിറ്റിനുള്ളിൽ ആകാശത്തിരുന്ന്​ ദോഹയും ഖത്തറിലെ ​പ്രധാന കേന്ദ്രങ്ങളും ചുറ്റിക്കാണാൻ സഞ്ചാരികൾക്ക്​ അവസരമൊരുക്കി​ ഡിസ്​കവർ ഖത്തർ. ചെറു വിമാനത്തിലേറി നഗരത്തിലെയും മറ്റും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും സാംസ്​കാരിക, കായിക വേദികളുമെല്ലാം കണ്ടു മടങ്ങിയെത്താവുന്ന കിടിലൻ എയർ ടൂർ. ഏഷ്യ, യൂറോപ്പ്​, അമേരിക്ക രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്​ട്ര യാത്രികരുടെ പ്രധാന ട്രാൻസിറ്റ്​ ഹബ്​ എന്ന നിലയിൽ ദോഹയിലെത്തുന്ന യാത്രക്കാർക്കും ഖത്തർ സന്ദർശനത്തിനെത്തുന്നവർക്കും ഡിസ്​കവർ ഖത്തർ എയർടൂറിലൂടെ നാട്​ കാണം. എട്ടു പേർക്ക്​ ഇരിക്കാവുന്ന ഒറ്റഎഞ്ചിൻ ​ചെറു വിമാനമായ ‘സെസ്​ന 208 കരാവൻ’ ആണ്​ എയർടൂറിനായി ഡിസ്​കവർ ഖത്തർ അവതരിപ്പിക്കുന്നത്​.

45 മി​നി​റ്റി​ൽ ഖ​ത്ത​ർ ചു​റ്റാം

ദോ​ഹ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്രീ​മി​യ​ർ ടെ​ർ​മി​ന​ലി​ൽ നി​ന്നും പ​റ​ന്നു​യ​രു​ന്ന വി​മാ​നം ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ വേ​ദി​യാ​യ അ​ൽ തു​മാ​മ സ്​​റ്റേ​ഡി​യ​ത്തി​നു മു​ക​ളി​ലൂ​ടെ​യാ​ണ്​ പ​റ​ന്നു തു​ട​ങ്ങു​ന്ന​ത്. തു​ട​ർ​ന്ന്​ ആ​സ്​​പ​യ​ർ സോ​ണ, എ​ജു​ക്കേ​ഷ​ൻ സി​റ്റി, ലോ​ക​ക​പ്പ്​ ഫൈ​ന​ൽ വേ​ദി​യാ​യ ലു​സൈ​ൽ സ്​​റ്റേ​ഡി​യം, അ​ൽ ബെ​യ്​​ത്​ സ്​​റ്റേ​ഡി​യം, ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ കേ​ന്ദ്ര​മാ​യ അ​ൽ താ​കി​റ എ​ന്നി​വ​യു​ടെ സു​ന്ദ​ര​മാ​യ ആ​കാ​ശ​ക്കാ​ഴ്​​ച ന​ൽ​കും. തു​ട​ർ​ന്ന്​ പേ​ൾ ഐ​ല​ൻ​ഡ്, അ​ൽ സ​ഫ്​​ലി​യ ഐ​ല​ൻ​ഡ്, ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ്, വെ​സ്​​റ്റ്​ ബേ ​എ​ന്നി​വ​യും ക​റ​ങ്ങി കോ​ർ​ണി​ഷ്, നാ​ഷ​ന​ൽ മ്യൂ​സി​യം, മ്യൂ​സി​യം ഓ​ഫ്​ ഇ​സ്​​ലാ​മി​ക്​ ആ​ർ​ട്ട്, 974 സ്​​റ്റേ​ഡി​യ​വും ക​ട​ന്ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ പ​റ​ന്നി​റ​ങ്ങു​ന്ന​തോ​ടെ ദോ​ഹ​യു​ടെ​യും ഖ​ത്ത​റി​ന്റെ​യും കാ​ഴ്​​ച​ക​ൾ പൂ​ർ​ത്തി​യാ​കും. രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ആ​കാ​ശ​ക്കാ​ഴ്​​ച​യി​ലൂ​ടെ ഒ​പ്പി​യെ​ടു​ക്കാ​നാ​ണ്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്.

ജൂ​ൺ 27ന്​ ​തു​ട​ക്കം

ജൂ​ൺ 27ന് ​എ​യ​ർ ടൂ​റി​ന്​ തു​ട​ക്കം കു​റി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. discoverqatar.qa/air എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചു. ഒ​രാ​ൾ​ക്ക്​ 710 റി​യാ​ൽ എ​ന്ന നി​ല​യി​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ര​ണ്ടു വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ സൗ​ജ​ന്യ​മാ​ണ്​ പ്ര​വേ​ശ​നം. ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​ർ​ക്ക്​ 850 റി​യാ​ൽ മു​ത​ൽ നി​ര​ക്കി​ൽ എ​യ​ർ ടൂ​ർ ബു​ക്ക്​ ചെ​യ്യാം. ആ​റു മ​ണി​ക്കൂ​റോ അ​തി​ൽ കൂ​ടു​ത​ലോ ട്രാ​ൻ​സി​റ്റ്​ സ​മ​യ​മു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ എ​യ​ർ ടൂ​റി​ന്​ സൗ​ക​ര്യ​മു​ണ്ടാ​വു​ക. ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ ദോ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്രീ​മി​യ​ർ ടെ​ർ​മി​ന​ലി​ലേ​ക്കും തി​രി​കെ​യു​മു​ള്ള യാ​ത്ര​യും സൗ​ജ​ന്യ​മാ​ണ്.

Tags:    
News Summary - Discover Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.