ഖത്തറിൽ ആഗസ്റ്റിൽ ഡീസലിന്റെ വിലയിൽ വർധനവ്

ദോഹ: ആഗസ്റ്റിൽ ഖത്തറിൽ ഡീസലിന്റെ വിലയിൽ വർധനവ് രേഖപ്പെടുത്തി ലിറ്ററിന് 2.05 റിയാലിലെത്തി. കഴിഞ്ഞ ജൂലൈ മാസം ഡീസലിന്റെ വില 1.95 ഖത്തർ റിയാൽ ആയിരുന്നു. അതേസമയം, പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും സൂപ്പർ പെട്രോളിന്റെയും വിലകൾ മാറ്റമില്ലാതെ തുടരും. പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.95 റിയാലും സൂപ്പർ പെട്രോളിന് രണ്ട് റിയാലുമായിരിക്കും. അന്താരാഷ്ട്ര വിപണിയുമായി ബന്ധിപ്പിച്ച് രാജ്യത്തെ ഇന്ധനവിലകൾ നിശ്ചയിക്കുന്നത് ഖത്തർ എനർജിയാണ്.

Tags:    
News Summary - Diesel prices to increase in Qatar in August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.