ദോഹ: നിയമം ലംഘിച്ച് കടലിൽ ഡീസൽ ഒഴുക്കിയവർക്കെതിരെ നടപടിയെടുത്ത് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. പരിസ്ഥിതി മന്ത്രാലത്തിന് കീഴിലെ സമുദ്ര സംരക്ഷണ വകുപ്പ് നടത്തിയ ഡ്രോൺ നിരീക്ഷണത്തിലാണ് മത്സ്യബന്ധന ബോട്ടിൽനിന്ന് a ഒഴുക്കിയതായി കണ്ടെത്തിയത്.
ബോട്ടിന്റെ എൻജിൻ ഭാഗത്തുനിന്ന് ഡീസൽ ചോർന്നാണ് കടലിൽ ഒഴുകിയത്. ചോർച്ച പരിഹരിക്കുന്നതിൽ ബോട്ടിലുള്ളവർ അശ്രദ്ധ കാണിച്ചതായി കണ്ടെത്തി. മന്ത്രാലയത്തിന്റെ ശക്തമായ നിരീക്ഷണമുള്ളതിനാൽ പ്രദേശത്ത് ഡീസൽ വ്യാപിക്കുന്നത് പെട്ടെന്ന് തടയാനായി. ഒരുവിധ വ്യാപനമോ, ആഘാതമോ പ്രദേശത്ത് ഉണ്ടായിട്ടില്ല. നിയമലംഘകർക്കെതിരെ നടപടിയെടുത്തതായി മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.