ദോഹ: ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ തടഞ്ഞ ഇസ്രായേൽ നടപടിയെ ശക്തമായി അപലപിച്ച് ഖത്തര്‍. വെടിനിര്‍ത്തല്‍ കരാറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലോകത്തെ എല്ലാ മതശാസനകളുടെയും നഗ്നമായ ലംഘനമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഭക്ഷണം യുദ്ധായുധമാക്കുന്നതും മനുഷ്യരെ പട്ടിണിക്കിടുന്നതും തടയാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ആവശ്യപ്പെട്ടു.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മേഖല സമാധാനത്തിലേക്ക് നീങ്ങവെ ഇസ്രായേൽ പക്ഷത്തുനിന്നുള്ള നടപടിക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. റമദാനില്‍ ഗസ്സയിലേക്കുള്ള സഹായം തടഞ്ഞ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിദിനം ശരാശരി 500 ട്രക്കുകളാണ് ഗസ്സയിലെത്തിയിരുന്നത്. അതെല്ലാം റഫ അതിർത്തിയിൽ തടയുകയാണിപ്പോൾ ഇസ്രായേൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.