അ​ന്ത​രി​ച്ച കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ

അ​സ്സ​ബാ​ഹി​നൊ​പ്പം ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

കു​വൈ​ത്ത് അ​മീ​റി​ന്റെ നി​ര്യാ​ണം; ഖ​ത്ത​റി​ൽ മൂ​ന്നു​ദി​നം ദുഃ​ഖാ​ച​ര​ണം

ദോ​ഹ: കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ​മ്മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ വേ​ർ​പാ​ടി​ൽ മൂ​ന്നു​ദി​വ​സം ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ. ദുഃ​ഖാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടാ​ൻ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി നി​ർ​ദേ​ശം ന​ൽ​കി. സൗ​ഹൃ​ദ രാ​ഷ്ട്ര​ത്ത​ല​വ​ന്റെ വേ​ർ​പാ​ടി​ൽ അ​മീ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

അ​റ​ബ്, ഇ​സ്‍ലാ​മി​ക ലോ​ക​ത്തി​ന്റെ ഐ​ക്യ​ത്തി​നും സു​സ്ഥി​ര​ത​ക്കു​മാ​യി പ്ര​യ​ത്നി​ച്ച നേ​താ​വി​നെ​യാ​ണ് ന​ഷ്ട​മാ​​യ​തെ​ന്ന് ഖ​ത്ത​ർ അ​മീ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ൾ ത​മ്മി​ലെ സൗ​ഹൃ​ദ​ത്തി​നും സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നു​മാ​യി എ​ന്നും ശ​ക്ത​മാ​യി നി​ല​യു​റ​പ്പി​ച്ച നേ​താ​വി​​ന്റെ വേ​ർ​പാ​ട് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കും തീ​രാ​ന​ഷ്ട​മാ​ണ്.

കു​വൈ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ക​യും അ​വ​രു​ടെ നേ​താ​വി​​നു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു -അ​മീ​ർ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി എ​ന്നി​വ​രും അ​നു​ശോ​ച​ന​മ​റി​യി​ച്ചു. 

മറഞ്ഞത് ലോകത്തിന്റെ അമീർ

കുവൈത്ത് സിറ്റി: ഭരണാധികാരിയെന്ന നിലയില്‍ കുവൈത്തില്‍ നിറഞ്ഞുനിന്ന ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജ്യപുരോഗതിക്കൊപ്പം ലോകത്ത് ദുരിതം അനുഭവിക്കുന്നവരെ എന്നും നെഞ്ചോട് ചേർത്തുപിടിച്ച ഭരണാധികാരിയാണ്.

1961 ഫെബ്രുവരിയിൽ ഹവല്ലി ഗവർണറായി തുടങ്ങിയ ഔദ്യോഗിക ജീവിതം കുവൈത്തിന്റെ സമഗ്ര പുരോഗതിക്ക് സാക്ഷിയായതിനൊപ്പം കുവൈത്തിന് പുറത്തും പ്രതിഫലനങ്ങൾ സൃഷ്ടിച്ചു. ദുരിതം അനുഭവിക്കുന്ന എല്ലാ മനുഷ്യരെയും ചേർത്തുനിർത്തുക എന്നതായിരുന്നു ശൈഖ് നവാഫിന്റെ രീതി. ലോകത്തെ വിവിധ ദേശങ്ങളിലെ ജനങ്ങൾ കുവൈത്ത് അമീറിന്റെ കരുതലും സ്നേഹവും അനുഭവിച്ചവരാണ്.

പ്രകൃതിദുരന്തങ്ങളും സംഘർഷങ്ങളും മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിന് കുവൈത്തിന്റെ സജീവ ശ്രദ്ധ പതിക്കുന്നതിൽ ശൈഖ് നവാഫ് എന്നും മുൻഗണന നൽകി. പ്രയാസമനുഭവിക്കുന്നവരിൽ കാരുണ്യം ചൊരിയാനും സഹായമെത്തിക്കാനും മുന്‍പന്തിയിൽ നിന്നു. ഗസ്സയുടെ നിലവിളികൾക്ക് മാനുഷികസഹായവുമായി ആദ്യം രംഗത്തെത്തിയത് കുവൈത്താണ്.

ആ​ഭ്യ​ന്ത​രസം​ഘ​ർ​ഷം മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന സു​ഡാ​നും അടുത്തിടെ ഭൂകമ്പം തകര്‍ത്ത തുര്‍ക്കിയ, സിറിയ എന്നിവക്കും സഹായം എത്തിക്കുന്നതിലും കുവൈത്ത് ശ്രദ്ധ പുലർത്തി.

സ്വന്തം രാജ്യത്തെ പൗരന്മാരെപ്പോലെ മറ്റു രാജ്യക്കാർക്കും ശൈഖ് നവാഫ് തുല്യപരിഗണനയാണ് നൽകിയത്. മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്കും ഇതിന്‍റെ ഗുണഫലങ്ങൾ ഏറെ ലഭിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് ഇന്ത്യയിലേക്ക് കുവൈത്തിൽനിന്ന് ഓക്സിജൻ കയറ്റിയയക്കുന്നതിൽ ശൈഖ് നവാഫിന്‍റെ ഇടപെടലുണ്ട്. ഗൾഫ് മേ​ഖലയും അറബ് രാജ്യ​ങ്ങളും സം​ഘർഷത്തിന്‍റെ അന്തരീക്ഷ​ത്തി​ലൂടെ കടന്നു​പോയപ്പോഴെല്ലാം ലോകം കുവൈത്ത് അമീറിനെയാണ് ഉറ്റു​നോക്കിയത്. 

Tags:    
News Summary - Death of Emir of Kuwait- Three days of mourning in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.