സാംസ്കാരിക വിജ്ഞാനകോശം പതിപ്പ്
സാംസ്കാരിക വിജ്ഞാനകോശത്തിന് ഡി.എ.എ.എം പിന്തുണ
ദോഹ: ഖത്തറിന്റെ സാംസ്കാരിക വിശേഷങ്ങളെല്ലാം ഉൾക്കൊള്ളിച്ച് കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ തയാറാക്കുന്ന വിജ്ഞാന കോശത്തിന് സോഷ്യൽ ആൻഡ് സ്പോർട്സ് കോൺട്രിബ്യൂഷൻ ഫണ്ട് (ഡാം) സാമ്പത്തിക സഹായം നൽകും. ഖത്തരി സംസ്കാരം സംബന്ധിച്ച് സകല വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സർവവിജ്ഞാന കോശമാണ് കതാറയുടെ നേതൃത്വത്തിൽ ഒരുക്കുന്നത്.
ഖത്തറിലെ സ്ഥലനാമങ്ങൾ, സ്ഥലങ്ങളുടെ ചരിത്രവും വിശേഷങ്ങളും, പദാവലി, പഴഞ്ചൊല്ലുകൾ, പദപ്രയോഗങ്ങൾ, സമുദ്ര ജീവികൾ, സസ്യങ്ങൾ, പക്ഷികൾ, പ്രാണികൾ, പാത്രങ്ങൾ, ഭക്ഷ്യ വിഭവങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് വിജ്ഞാനകോശം തയാറാക്കുന്നത്.
18 വാല്യങ്ങളിലായി പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന ഖത്തർ സാംസ്കാരിക സർവ വിജ്ഞാനകോശത്തിന്റെ 12 വാല്യങ്ങൾ ഖത്തറിലെ ദൈനംദിന ജീവിതത്തിന്റെ പദാവലികൾ കേന്ദ്രീകരിച്ച് ഇതുവരെയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന ആറ് വാല്യങ്ങൾ അച്ചടിയിലാണ്.
അതേസമയം, ഭാവിയിൽ ആറ് വാല്യങ്ങൾ കൂടി ഉൾപ്പെടുത്തി ആകെ 22 പുസ്തകം തയാറാക്കാനും പദ്ധതിയുണ്ട്. ദേശീയ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും അറബ്, ഇസ്ലാമിക മൂല്യങ്ങളും സ്വത്വവും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രോജക്ട് മാനേജർ ഡോ. മർയം അബ്ദുറഹ്മാൻ അൽ നുഐമിയുടെയും ഗവേഷകരുടെയും മേൽനോട്ടത്തിൽ കതാറയാണ് സർവ വിജ്ഞാനകോശം പ്രസിദ്ധീകരിക്കുന്നത്. 2019ലാണ് ഖത്തർ സാംസ്കാരിക വിജ്ഞാനകോശമെന്ന പദ്ധതിക്ക് കതാറ തുടക്കം കുറിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.