ദോഹ: ഈ വര്‍ഷം ആദ്യമൂന്ന് മാസത്തിനുള്ളിൽ ഖത്തറിലുണ്ടായത് 93,570 സൈബര്‍ ആക്രമണങ്ങൾ. ഓസ്ട്രിയയിലെ വിയന്നയില്‍ കാസ്പെരസ്കി ലാബ് സംഘടിപ്പിച്ച സൈബര്‍ സുരക്ഷാ പരിപാടിയില്‍ കാസ്പെരസ്കി ലാബ് സീനിയര്‍ സുരക്ഷാ ഗവേഷകന്‍ ഫാബിയോ അസ്സോലിനിയാണ് ഇൗ വെളിപ്പെടുത്തൽ നടത്തിയത്. അതേസമയം കഴിഞ്ഞ വർഷത്തിൽ 2,68,000 സൈബര്‍ ആക്രമണങ്ങളെ കാസ്പെരസ്കി ലാബ് പ്രതിരോധിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യ പാദത്തില്‍ പ്രതിമാസം 13,000ത്തോളം ബാങ്കിങ് ്ട്രോജനുകളാണ് രാജ്യത്തുണ്ടായത്. ബാങ്ക് ട്രോജൻ എന്നാൽ ബാങ്കുകളുടെ സാമ്പത്തിക വിവരങ്ങൾ മനസിലാക്കുന്ന കംപ്യൂട്ടർ പ്രോഗ്രാമാണ്. 47.48 ശതമാനം സൈബര്‍ ആക്രമണം സാമ്പത്തിക മേഖലയേയും 24 ശതമാനം ആഗോള ഇൻറര്‍നെറ്റ് പോര്‍ട്ടലുകളേയും ലക്ഷ്യമിട്ടുള്ളതാണ് .സൈബര്‍ ആക്രമണങ്ങളെ ചെറുക്കാൻ പ്രതിരോധ സംവിധാനമുള്ള രാജ്യങ്ങളാണ് ഒാറഞ്ച് വിഭാഗത്തിലുള്ളവ എന്നറിയപ്പെടുന്നത്. ഖത്തർ ഇൗ വിഭാഗത്തിൽപ്പെടുന്നവയാണ്.
കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന രാജ്യങ്ങളെ ചുവപ്പ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓറഞ്ച് വിഭാഗത്തില്‍ ഖത്തറിനെ കൂടാതെ മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ കൂടി ശക്തമായ സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ട ്.
മൊബൈലുകളുടെ സുരക്ഷ ഉറപ്പാക്കിയാൽ തട്ടിപ്പുകളിൽനിന്നും രക്ഷപ്പെടാൻ കഴിയും. വൈ ഫൈ കണക്ഷനുകള്‍ ഉപയോഗിച്ചാലും മൊബൈലിലെ വിവരങ്ങള്‍ മനസിലാക്കാൻ കഴിയും എന്നതിനാൽ ഇക്കാര്യങ്ങളിൽ ജാഗ്രത വേണമെന്ന് ഫാബിയോ അസ്സോലിനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.