ദോഹ: രാജ്യത്തെ ബസ് ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി അൽഗാനി സ്റ്റേഷൻ ജൂൺ 15ന് അടച്ചുപൂട്ടാനിരിക്കെ, പുതിയ റൂട്ടിലെ സർവിസുകൾക്ക് ഞായറാഴ്ച തുടക്കമാവും. മുവാസലാത്തിന്റെ (കര്‍വ) ഒമ്പത് പുതിയ റൂട്ടുകളിലാണ് ഞായറാഴ്ച ഓടിത്തുടങ്ങുന്നത്. അവയില്‍ എട്ടെണ്ണവും ഇന്‍ഡസ്ട്രിയല്‍ ഏരിയ ബസ് സ്റ്റേഷനില്‍നിന്നാണ് സര്‍വിസ് തുടങ്ങുക. ദിവസവും പുലര്‍ച്ചെ നാലു മുതല്‍ രാത്രി 11 വരെയാണ് ബസ് സര്‍വിസ്. പുതിയ റൂട്ടുകളില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ടി 612 ബസ് ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും സര്‍വിസ് നടത്തും. ഓരോ 15 മിനിറ്റിന്റെ ഇടവേളകളിലുമാണ് സര്‍വിസ് നടത്തുന്നത്.
അല്‍ ശഖാബ് മെട്രോ സ്റ്റേഷന് മുതല്‍ സ്പോര്‍ട്സ് സിറ്റി മെട്രോ സ്റ്റേഷന് വരെയുള്ള എല്‍ 526 വെള്ളിയാഴ്ചകളില്‍ മാത്രം രാവിലെ നാലു മുതല്‍ ഉച്ചക്കു രണ്ടു വരെ 30 മിനിറ്റിന്റെ ഇടവേളകളിലും രണ്ടു മുതല്‍ രാത്രി 11.00 വരെ 15 മിനിറ്റിന്റെ ഇടവേളകളിലുമായിരിക്കും സര്‍വിസ് നടത്തുക. മറ്റ് ദിവസങ്ങളില്‍ സാധാരണപോലെ തുടരും. 12, 12 എക്സ്, 20, 21, 22, 33, 33 എ, 34, 40, 42, 43, 57, 737 റൂട്ടുകളിലേക്കുള്ള സർവിസ് ഞായറാഴ്ചയോടെ അവസാനിപ്പിക്കും. കർവ ബസ് ആപ്പിൽനിന്നും വെബ്സൈറ്റിൽനിന്നും ഷെഡ്യൂൾ സംബന്ധിച്ച വിശദവിവരങ്ങൾ അറിയാം.
പുതിയ ബസ് റൂട്ടുകള്‍
1 -ബസ് എല്‍ 526: അല്‍ ശഖാബ് മെട്രോ സ്റ്റേഷന് മുതല്‍ സ്പോര്‍ട്സ് സിറ്റി മെട്രോ സ്റ്റേഷന് വരെ.
2 -ഇന്‍ഡസ്ട്രിയല്‍ ഏരിയ ബസ് സ്റ്റേഷനില്‍നിന്ന് സര്‍വിസ് തുടങ്ങുന്നവ
-ബസ് എല്‍ 508-അല്‍ റയാന് അല്‍ ജദീദയിലേക്ക്
-ബസ് എല്‍ 510-ബര്‍വ സിറ്റി
-ബസ് എല്‍ 514-ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ
-ബസ് ടി 601- മിശൈരിബ് (റൗദത്തുൽ ഖൈൽ സ്ട്രീറ്റ് വഴി)
-ബസ് ടി 602-മിശൈരിബ് (ഹലൗള്‍ സ്ട്രീറ്റ് വഴി)
-ബസ് ടി 604-മിശൈരിബ് (സല്‍വ റോഡ് വഴി)
-ബസ് ടി 610 -വെസ്റ്റ് ബേ, ഉനൈസ
-ബസ് ടി 612- ഹമദ് രാജ്യാന്തര വിമാനത്താവളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.