കള്‍ചറല്‍ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ വിരുന്നില്‍ ഫ്രണ്ട്സ് ഓഫ് കോഴിക്കോട് പ്രസിഡന്റ് കെ.കെ. ഉസ്മാന് സംസാരിക്കുന്നു
ദോഹ: ജില്ലയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെയും വിവിധ സംഘടന ഭാരവാഹികെളയും ഒന്നിച്ചിരുത്തി കള്‍ചറല്‍ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദലി ആമുഖ പ്രഭാഷണം നടത്തി. കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ബഷീര്‍ ഖാന്, ഫ്രണ്ട്സ് ഓഫ് കോഴിക്കോട് പ്രസിഡന്റ് കെ.കെ. ഉസ്മാന്, ഖിയ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്, സംസ്കൃതി സെക്രട്ടറി സുഹാസ്, ഇന്‍കാസ് കോഴിക്കോട് ജില്ല പ്രസിഡന്റ് അഷ്റഫ് വടകര, സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റ് അഹമ്മദ് കടമേരി, കെ.എം.സി.സി പ്രതിനിധി ജാഫര്‍ തയ്യില്‍, ഗപാക് പ്രസിഡന്റ് ഫരീദ് തിക്കോടി, കെ.പി.എ.ക്യു ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, ഫോസ ഖത്തര്‍ ജനറല്‍ സെക്രട്ടറി അജ്മല്‍ ബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അബ്ദുല്ല സിദ്റ, അബ്ദുല്ല വേള്‍ഡ് ഗെയിം, ഷഹീന് അബ്ദുല്ല, ഫഹീം അബ്ദുല്ല, കള്‍ചറല്‍ ഫോറം സ്റ്റേറ്റ് കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, കെ.ടി. മുബാറക്, ഡോ. നൗഷാദ്, ഷാഹിദ് ഓമശ്ശേരി, ഷാഫി മൂഴിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ അധ്യക്ഷത വഹിച്ചു. ആരിഫ് വടകര, അസ്ലം വടകര, സൈനുദ്ദീന്‍ തീര്‍ച്ചിലോത്ത്, സക്കീന അബ്ദുല്ല തുടങ്ങിയവര്‍ നേതൃത്വം നല്കി.ജില്ല വൈസ് പ്രസിഡന്റ് അഡ്വ. ഇഖ്ബാല്‍ സ്വാഗതവും ജില്ല സെക്രട്ടറി റഹീം വേങ്ങേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.