കൾചറൽ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച
ലീഡേഴ്സ് മീറ്റിൽ സാദിഖ് ചെന്നാടന്‍ സംസാരിക്കുന്നു
ദോഹ: വലിയ സ്വപ്നങ്ങള്‍ കണ്ട് ചുറ്റുമുള്ളവരിലേക്ക് അത് പകര്‍ന്നു നല്കുന്നവരായിരിക്കണം നേതാക്കളെന്ന് അന്‍വര്‍ ഹുസൈന് വാണിയമ്പലം പറഞ്ഞു. കള്‍ചറല്‍ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ വിവിധ തട്ടിലുള്ളവരുമായി ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് സംഘടന വളർച്ച കൈവരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്നും മീഡിയ വണ്‍ നിരോധനം റദ്ദാക്കിയ സുപ്രീംകോടതി വിധി ജനാധിപത്യ മതേതര സ്നേഹികള്‍ക്ക് ആവേശം പകരുന്നതാണെന്നും അധ്യക്ഷത വഹിച്ച കള്‍ചറല്‍ ഫോറം കോഴിക്കോട് ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ അഭിപ്രായപ്പെട്ടു. ജില്ല ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.ടി. മുബാറക് സമാപന പ്രഭാഷണവും നടത്തി. ജില്ല ഭാരവാഹികളായ അഫ്സല് ചേന്ദമംഗലൂര്‍, അബ്ദുറഹീം വേങ്ങേരി, അംജദ് കൊടുവള്ളി, റാസിഖ് എന്‍, ഹാരിസ് പുതുക്കൂല്‍, മുഹ്സിന് ഓമശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഇഫ്താറോടെ പരിപാടി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.