കോവിഡ്​: പുതിയരോഗികൾ 146; രോഗമുക്തി 96

ദോഹ: ഖത്തറിൽ ചൊവ്വാഴ്​ച 148 പേർക്കു​കൂടി പുതുതായി കോവിഡ്​ രോഗം സ്ഥിരീകരിച്ചു. 86 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്​. 60 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവരാണ്​. ചൊവ്വാ​ഴ്ച പുതിയ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഇതുവരെ 600 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

ചൊവ്വാ​ഴ്ച 96 പേർ രോഗമുക്തി നേടി​. ആകെ 2,23,210 പേർക്കാണ്​ രോഗമുക്തിയുണ്ടായത്​. നിലവിലുള്ള ആകെ രോഗികൾ 1,712 ആണ്​. ചൊവ്വാ​ഴ്ച 15,020 പേർ പരിശോധനക്ക്​ വിധേയരായി​. രാജ്യത്ത്​ ആകെ 23,09,307 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 2,25,522 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. നിലവിൽ 68 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ ആറുപേരെ ചൊവ്വാ​ഴ്ച പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 25 പേരുമുണ്ട്​​.

ചൊവ്വാഴ്​ച 22,960 ഡോസ്​ വാക്​സിൻ കൂടി കുത്തിവെപ്പ്​ നടത്തി. ഇതുവരെ രാജ്യത്താകമാനം 37.08 ലക്ഷം ഡോസ്​ വാക്​സിൻ നൽകി.

Tags:    
News Summary - covid19-covid gulf-qatar covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.