കോവിഡ്​: പുതിയരോഗികൾ 142; രോഗമുക്​തി 105

ദോഹ: രാജ്യത്ത്​ ചൊവ്വാഴ്​ച 142 പേർക്ക്​ കൂടി പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 79 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്​. 63 പേർ വിദേശത്ത്​ നിന്ന്​ തിരിച്ചെത്തിയവരാണ്​. ഇന്നലെ പുതിയ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഇതുവരെ 599 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

ഇന്നലെ 105 പേരാണ്​ രോഗമുക്തി നേടിയത്​. ആകെ 221549 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. നിലവിലുള്ള ആകെ രോഗികൾ 1498 ആണ്​. ഇന്നലെ 18,845 പേർ പരിശോധനക്ക്​ വിധേയരായി​. രാജ്യത്ത്​ ആകെ 22,33,323 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 2,23,646 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​.

നിലവിൽ 79 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ അഞ്ചു പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 31 പേരുമുണ്ട്​​.

ചൊവ്വാഴ്​ച 20,368 ഡോസ്​ വാക്​സിൻ കൂടി കുത്തിവെപ്പ്​ നടത്തി. ഇതുവരെ രാജ്യത്താകമാനം 34,28,791 ഡോസ്​ വാക്​സിൻ നൽകി.

Tags:    
News Summary - covid19-covid gulf-qatar covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT