കോവിഡ്​: പുതിയ രോഗികൾ 131

ദോഹ: രാജ്യത്ത്​ ഇന്നലെ 131 പേർക്കുകൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 82 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്​. 49 പേർ വിദേശത്ത്​ നിന്ന്​ തിരിച്ചെത്തിയവരാണ്​. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

ഇന്നലെ 140 പേരാണ്​ രോഗമുക്തി നേടിയത്​. ആകെ 2,21,805 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. നിലവിൽ 1507 പേർക്കാണ്​ ​രോഗബാധയുള്ളത്​. ഇന്നലെ 22,762 പേർ പരിശോധനക്ക്​ വിധേയരായി. നിലവിൽ 65 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്​. ഇതിൽ മൂന്നു പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 34 പേരുമുണ്ട്​​.വ്യാഴാഴ്​ച 22,709 ഡോസ്​ വാക്​സിൻ കൂടി കുത്തിവെപ്പ്​ നടത്തി. നിലവിൽ 34.73ലക്ഷം ഡോസ്​ വാക്​സിനാണ്​ കുത്തിവെച്ചത്​.

Tags:    
News Summary - covid19-covid gulf-covid qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.