????? ????? ???????????? ????????? ????????? ????????? ???? ??????? ??????????????????? ??????????????

ഖത്തർ: റമദാനിൽ കുടുംബസംഗമങ്ങളും സന്ദർശനങ്ങളും പാടില്ല

ദോഹ: ഖത്തറിൽ റമദാനിൽ കുടുംബസംഗങ്ങൾ പാടില്ല. ഇത്തരത്തിൽ വീടുകളിലോ മറ്റോ കുടുംബങ്ങൾ കൂട്ടുചേരുന്നതും വിലക് കിയിട്ടുണ്ട്​. കോവിഡ് ​പ്രതിരോധ നടപടികളുടെ ഭാഗമായാണിതെന്ന് ദേശീയ ദുരന്തനിവാരണ പരമോന്നത കമ്മിറ്റി വക്​താ വ്​ ലുൽവ അൽഖാതിർ വാർത്താസമ്മേളനത്തിൽ അറിയിച്ചു​.

ഏറ്റവും വലിയ ശക്​തി ദൈവമാണെന്നാണ്​ കോവിഡ്​ പോലുള്ള സാഹചര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നത്​. ഇതിനാൽ റമദാനിലടക്കം ആളുകളുടെ മുൻഗണനാക്രമത്തിൽമാറ്റം വരണം. ശക്​തമായ പൊലീസ്​ പരിശോധന റദാനിലും തുടരുമെന്നും അവർ പറഞ്ഞു.

കോവിഡ്​ പ്രതിരോധനടപടികളുടെ ഭാഗമായി അടച്ചിട്ട ഇൻഡസ്​ട്രിയൽ ഏരിയ ഏപ്രിൽ 22 മുതൽ ഘട്ടംഘട്ടമായി തുറക്കും. സ്​ട്രീറ്റ്​ നമ്പർ ഒന്ന്​, രണ്ട്​, അൽവകലാത്​ സ്​ട്രീറ്റ്​ എന്നിവയാണ്​ ആദ്യം തുറക്കുക. ഇതിന്‍റെ ഭാഗമായി 6500 തൊഴിലാളികളെ മറ്റിടങ്ങളിലേക്ക്​ മാറ്റിയിട്ടുണ്ട്​. ഇവർ മുൻകരുതലിന്‍റെ ഭാഗമായി സമ്പർക്കവിലക്കിൽ കഴിയുകയാണ്​. ഇവർക്ക്​ രോഗമുണ്ടോ എന്നറിയാനുള്ള പരിശോധനയും നടത്തും.

ഖത്തറിലെ 90 ശതമാനം വൈറസ്​ബാധയും നേരിയതാണ്​. ഒരു ശതമാനം മാത്രമാണ്​ തീവ്രപരിചരണത്തിലുള്ളത്​. ഗൾഫ്​രാജ്യങ്ങളിൽ ഖത്തറിലെ മരണനിരക്ക്​ ഏറെ കുറവാണ്​. ലോകത്തെ മറ്റ്​ രാജ്യങ്ങളുമായി താരതമ്യം ചെയ്യു​േമ്പാഴും ഖത്തറിലേത്​ ഏറെ കുറവാണെന്നും ലുൽവ പറഞ്ഞു.

Tags:    
News Summary - covid updates qatar no family meets during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.