Posted On
date_range Updated On
date_range ടീം അംഗങ്ങൾക്ക് കോവിഡ്; ജോർഡൻ–സൗത്ത് സുഡാൻ മത്സരം റദ്ദാക്കി
േദാഹ: സൗത്ത് സുഡാൻ ടീമിലെ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ അറബ് കപ്പ് യോഗ്യത റൗണ്ട് മത്സരം റദ്ദാക്കി. തിങ്കളാഴ്ച രാത്രിയിൽ ജോർഡനെതിരായ മത്സരം നടക്കാനിരിക്കെയാണ് സൗത്ത് സുഡാൻ ടീമിലെ ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, മത്സരം റദ്ദാക്കി, ഫിഫ ചട്ടപ്രകാരം ജോർഡനെ 3–0ത്തിന് വിജയികളായി പ്രഖ്യാപിച്ചു.
മത്സരത്തിനായി കഴിഞ്ഞ ദിവസം േദാഹയിെലത്തിയ സൗത്ത് സുഡാൻ ടീം അംഗങ്ങൾ രണ്ട് റൗണ്ട് േകാവിഡ് പരിശോധന പൂർത്തിയാക്കിയപ്പോഴാണ് ഏഴു കളിക്കാർ ഉൾപ്പെടെ എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ശേഷിച്ച ടീം അംഗങ്ങളെയും െഎസൊലേഷനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.