Image: Khaleej Times

ഖത്തർ: സൂഖ് വാഖിഫിലെ കടകളെല്ലാം തുറക്കുമെന്നത്​ വ്യാജം

ദോഹ: ചൊവ്വാഴ്​ച മുതൽ ദോഹ സൂഖ് വാഖിഫിലെ കച്ചവട കേന്ദ്രങ്ങൾ തുറക്കുമെന്ന വാർത്തകൾ നിഷേധിച്ച് മാനേജ്മ​​​െൻറ ്. ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒന്നു വരെ സൂഖിലെ സ്​റ്റോറുകൾ തുറക്കുമെന്ന സാമൂഹിക മാധ്യമങ്ങളിലൂടെയുള ്ള പ്രചാരണം അടിസ്​ഥാന രഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണെന്ന് സൂഖ് വാഖിഫ് ഡയറക്ടർ മുഹമ്മദ് അൽ സാലിം ഖത്തർ വാർത്താ ഏജൻസിയെ അറിയിച്ചു.

വാണിജ്യ, വ്യവസായ മന്ത്രാലയത്തി​​​െൻറ തീരുമാന പ്രകാരം സൂഖിലെ ഭക്ഷ്യ ഔട്ട്ലെറ്റുകൾ, ഫാസ്​റ്റ് ഫുഡ് റെസ്​റ്ററൻറുകൾ (ഹോം ഡെലിവറി ആവശ്യത്തിന് മാത്രം), ഫാർമസി എന്നിവ മാത്രമാണ് തുറക്കുക.

കോവിഡ്–19 പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതൽ നടപടികളും പാലിച്ചാണ് സൂഖിലെ ജീവനക്കാർ തൊഴിലിലേർപ്പെടുന്നത്​.

കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായും വ്യാപനം തടയുന്നതിനുമായി വിവിധ മന്ത്രാലയങ്ങളും അതോറിറ്റികളും നടപ്പാക്കിയിട്ടുള്ള മുൻകരുതൽ നടപടികളെല്ലാം പാലിക്കാൻ സൂഖ് മാനേജ്മ​​​െൻറ് പ്രതിജ്ഞാബദ്ധമാണ്​.

Tags:    
News Summary - covid qatar updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.