Posted On
date_range Updated On
date_range കോവിഡ്: 258 പുതിയ രോഗികൾ, രോഗമുക്തർ 291
ദോഹ: ഖത്തറിൽ തിങ്കളാഴ്ച 258 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 291 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2973 ആണ്. ഇന്നലെ 4295 പേരെയാണ് പരിശോധിച്ചത്.
5,94,215 പേർക്കാണ് ആകെ പരിശോധന നടത്തിയത്. 1,14,099 പേർക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. ഇന്നലെ ഒരാൾകൂടി മരിച്ചതോടെ ആകെ മരണം 194 ആയി. 445 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
37 പേരെ തിങ്കളാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ ആകെ 67 പേർ കഴിയുന്നുണ്ട്. ഇതിൽ രണ്ടുപേരെ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.