Posted On
date_range Updated On
date_range കോവിഡ് പ്രോട്ടോകോൾ ലംഘനം: 205 പേർക്കെതിരെ നടപടി
ദോഹ: കോവിഡ് പ്രോേട്ടാകോൾ ലംഘനത്തിൻെറ പേരിൽ ഖത്തറിൽ തിങ്കളാഴ്ച 205 പേർക്കെതിരെ നടപടി സ്വീകരിച്ചു.203 പേർക്കെതിരെ മാസ്ക് ധരിക്കാത്തതിനാണ് നടപടി.ഒരാൾ ഇഹ്തിറാസ് ആപ്ലിക്കേഷൻ സൂക്ഷിക്കാത്തതിനാണ് കുരുക്കിലായത്.
പരിധിയിൽ കൂടുതൽ യാത്രക്കാരുമായി സഞ്ചരിച്ചതിന് ഒരു ഡ്രൈവർക്കെതിരെയും നടപടി സ്വീകരിച്ചു.ഡ്രൈവർ ഉൾപ്പെടെ പരമാവധി നാലുപേർക്ക് മാത്രമേ ഒരു വാഹനത്തിൽ സഞ്ചരിക്കാൻ പാടുള്ളൂ എന്നാണ് നിർദേശം.രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നതിനിടെ ആളുകൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.