ഇന്നലെ 498 രോഗികൾ മാത്രം, രാജ്യം കോവിഡ്​ മുക്​തിയിലേക്ക്​

ദോഹ: ഖത്തർ കോവിഡ് ^19 മഹാമാരിയിൽ നിന്നു മുക്തി നേടുന്നതിലേക്ക് അതിവേഗം അടുക്കുന്നു. ശനിയാഴ്​ച 701 രോഗികൾ കോവിഡ് ^19ൽ നിന്നു മുക്തി നേടിയപ്പോൾ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ പോസിറ്റിവ് കേസുകൾ 498 മാത്രം. ഏറെ നാളുകൾക്ക് ശേഷം രാജ്യത്ത് 24 മണിക്കൂറിൽ പുതിയ കേസുകൾ 500ൽ താഴെയെത്തുന്നത് ഇതാദ്യമായാണ്. 98,934 രോഗികൾ ഇതുവരെ രോഗമുക്തി നേടിയപ്പോൾ 146 പേർ വൈറസ്​ ബാധിച്ച് മരണത്തിന് കീഴടങ്ങി. ശനിയാഴ്​ച മരണമില്ല. ശനിയാഴ്​ച 11 രോഗികളെയാണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. തീവ്ര പരിചരണ വിഭാഗത്തിൽ ആകെയുള്ളത് 141 രോഗികളാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രതിദിനം തീവ്ര പരിചരണത്തിലേക്ക് മാറ്റപ്പെടുന്ന രോഗികളുടെ എണ്ണത്തിലും ആശുപത്രിയിലേക്ക് മാറ്റപ്പെടുന്ന രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നത് ആശാവഹമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മുൻകരുതൽ പാലിക്കുന്നതിൽ അലംഭാവം കാണിച്ചാൽ വൈറസ്​ ബാധ വീണ്ടും പൂർവാധികം ശക്തിയോടെ വ്യാപകമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ അടിയന്തര വിഭാഗങ്ങൾ വഴിയും കോവിഡ് ^19 പരിശോധനയുള്ള വിവിധ ഹെൽത്ത് സ​െൻററുകൾ മുഖേനയുമാണ് പുതിയ കേസുകൾ കണ്ടെത്തുന്നതും സ്​ഥിരീകരിക്കുന്നതുമെന്നും നേരത്തേ ബാധിച്ചവരിൽ നിന്നാണ് ഇപ്പോൾ രോഗബാധ ഉണ്ടാകുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.നേരത്തേ കോവിഡ് ^19 കേസുകൾ കണ്ടെത്തുന്നത് ചികിത്സ വേഗത്തിലാക്കാൻ സാധ്യമാക്കുന്നുണ്ട്. പുതുതായി സ്ഥിരീകരിച്ച കോവിഡ് ^19 കേസുകളെല്ലാം സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഓരോ രോഗിയുടെയും ആരോഗ്യ സാഹചര്യമനുസരിച്ച് കേന്ദ്രങ്ങളിൽ ചികിത്സ നൽകുന്നു. ഖത്തറിൽ കോവിഡ് ^19 രോഗ വ്യാപനം കുറഞ്ഞുവരുകയാണെന്നും ഭരണകൂടം സ്വീകരിച്ച മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ പൊതുജനങ്ങളുടെ പ്രതിബദ്ധതയുമാണ് ഇതിന് കാരണമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇത് ശുഭസൂചനയാണ്​. എന്നാൽ, വൈറസ്​ രാജ്യത്തു നിന്ന്​ മുക്തമായെന്ന് ഇതിനർഥമില്ല. വൈറസി​െൻറ സാന്നിധ്യം ഇപ്പോഴും സമൂഹത്തിലുണ്ട്​. ആകെ കേസുകൾ കുറയുമ്പോഴും പൗരന്മാർക്കിടയിലും പ്രഫഷനലുകളായ താമസക്കാർക്കിടയിലും മുൻ മാസത്തേക്കാൾ കോവിഡ് -19 കേസുകൾ വർധിച്ചിട്ടുണ്ട്. ഒരേ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് രോഗബാധ സ്​ ഥിരീകരിച്ചിരിക്കുന്നു. സാമൂഹിക അകലം പാലിക്കാതെയുള്ള സന്ദർശനങ്ങളും കൂടിച്ചേരലുകളുമാണ് ഇതിന് കാരണം. വൈറസ്​ വ്യാപനം തടയേണ്ടത് എല്ലാവരുടെയും കടമയാണ്. പ്രായമേറിയവരെയും മാറാരോഗങ്ങളുള്ളവരെയും ഈ സാഹചര്യത്തിൽ പ്രത്യേകം പരിഗണിക്കണം. നേരത്തേയുള്ളതിനേക്കാൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട ഘട്ടമാണിത്. ശാരീരിക അകലം പാലിക്കുക, കൈകൾ അണുമുക്തമാക്കുക, വൃത്തിയാക്കുക, മാസ്​ക് ധരിക്കുക, ഫേസ്​ മാസ്​ക് ധരിക്കുക, സാമൂഹിക, കുടുംബ സന്ദർശനങ്ങൾ ഒഴിവാക്കുക. അനിവാര്യമാണെങ്കിൽ സന്ദർശനങ്ങൾ 15 മിനിറ്റിൽ അധികമാകാതെ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.


രാജ്യത്ത് കോവിഡ് ^19 നിയന്ത്രണം നീക്കൽ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിൽ പൊതുജനങ്ങളുടെ സഹകരണവും സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിലെ ആത്മാർഥതയും അനിവാര്യമാണ്. പുറത്തിറങ്ങുമ്പോൾ മാസ്​ക് ധരിക്കുക, ഇഹ്തിറാസ്​ ആപ് ഉപയോഗിക്കുക തുടങ്ങിയവ കൃത്യമായി പാലിക്കണം. കോവിഡ് -19 സംബന്ധിച്ച് സമൂഹത്തിൽ ജാഗ്രതക്കുറവുണ്ടായാൽ രോഗവ്യാപനത്തി​െൻറ ഗുരുതരാവസ്​ഥയിലേക്ക് രാജ്യം നീങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.കോവിഡ് -19 ലക്ഷണങ്ങൾ ആർക്കെങ്കിലും അനുഭവപ്പെടുകയോ പ്രകടമാകുകയോ ചെയ്താൽ 16000 നമ്പറിൽ ബന്ധപ്പെടുകയോ അടുത്തുള്ള കോവിഡ് -19 ടെസ്​റ്റ് സ​െൻററിലെത്തുകയോ ചെയ്യണം. നേരത്തേ രോഗം കണ്ടെത്തുന്നത് രോഗമുക്തി എളുപ്പമാക്കും.

Tags:    
News Summary - covid news-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.