കോവിഡ് പുതിയ രോഗികൾ കുറഞ്ഞു; രോഗമുക്തർ കൂടുന്നു
ദോഹ: ഖത്തറിൽ കോവിഡിെൻറ കാര്യത്തിൽ ആശ്വാസം. ദിനേനയുള്ള പുതിയ കോവിഡ് രോഗികളുെട എണ്ണം കുറഞ്ഞുവരുകയാണ്.അതേസമയം, രോഗമുക്തർ കൂടിവരുകയുമാണ്. ഇത് നല്ല സൂചനയാണ്. ഇന്നെല 718 പേർക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,513 പേർക്ക് രോഗമുക്തിയുമുണ്ടായി.
553 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. 165 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുപേർ കൂടി ശനിയാഴ്ച മരിച്ചിട്ടുണ്ട്.
45, 56, 59 വയസ്സുള്ളവരും 69 വയസ്സുകാരായ രണ്ടുപേരുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 418 ആയി. നിലവിൽ രാജ്യത്ത് 21104 കോവിഡ് രോഗികളാണുള്ളത്.
ശനിയാഴ്ച 9613 പേരെയാണ് പരിശോധിച്ചത്. ആകെ 179974 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1112 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 76 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 435 പേരുമുണ്ട്. ഇതിൽ 18 പേരെ ശനിയാഴ്ച പ്രവേശിപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.