Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 613
ദോഹ: ഖത്തറിൽ ഞായറാഴ്ച613 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 570 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 43 പേർ വിദേശങ്ങളിൽനിന്നും മടങ്ങിയെത്തിയവരാണ്.
8555 പേർ നിലവിൽ രോഗികളായുണ്ട്. 1035 പേർ ഞായറാഴ്ച രോഗമുക്തി നേടി. 28,166 പേരെയാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.
നിലവിൽ 67 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ആറുപേരെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചതാണ്. ഐ.സി.യുകളിൽ 40 പേരും ചികിത്സയിലുണ്ട്. പുതുതായി ആരും പ്രവേശിക്കപ്പെട്ടിട്ടില്ല. ഞായറാഴ്ച 12,420 ഡോസ് വാക്സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ് വാക്സിന്റെ എണ്ണം 60.84 ലക്ഷം ആയി. 10.35 ലക്ഷം ബൂസ്റ്റർ ഡോസ് വാക്സിനും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.