കോവിഡ്​: പ്രതിദിന രോഗികൾ ആയിരത്തിലും താഴെ

ദോഹ: ഒമിക്രോൺ വകഭേദം റിപ്പോർട്ട്​ ചെയ്തതിനു പിന്നാലെ കുത്തനെ ഉയർന്ന ഖത്തറിലെ പ്രതിദിന കോവിഡ്​ കേസുകൾ ഒരുമാസത്തിനു ശേഷം ആയിരത്തിനും താഴെ. വെള്ളിയാഴ്ച 997 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്തത്​. ഒരു മരണവും സ്ഥിരീകരിച്ചു. ജനുവരി ഒന്നിന്​ 833പേർക്ക്​ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ്​ കുതിച്ചുകയറിയത്​. അടുത്ത ദിവസം 998ഉം, മൂന്നിന്​ 1177 ആയും ഉയർന്നു. കുതിച്ചു കയറിയ പ്രതിദിന കോവിഡ്​ 4206 എന്ന സർവകാല റെക്കോഡിലുമെത്തിയ ശേഷമാണ്​ തിരിച്ചിറക്കം തുടങ്ങിയത്​. ജനുവരി 12നായിരുന്നു ഏറ്റവും ഉയർന്ന കേസ്​. പതുക്കെ കുറഞ്ഞുതുടങ്ങിയ ശേഷം ഇപ്പോൾ ഒരു മാസംകൊണ്ട്​ ആയിരത്തിലും താഴെയായി. വെള്ളിയാഴ്ച സ്ഥിരീകരിച്ചവരിൽ 792 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. 205 പേർ വിദേശങ്ങളിൽ നിന്ന്​ തിരിച്ചെത്തിയവരാണ്​. 3,712 പേർ രോഗ മുക്​തരായി. നിലവിൽ 15,617 ​പേർ രോഗ ബാധിതരായുണ്ട്​. 29,463 പേർക്കാണ്​ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്​. ആശുപത്രിയിൽ 167 പേർ ചികിത്സയിലുണ്ട്​. ഇതിൽ 16 പേരെ ​കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചതാണ്​. 50 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്​. രണ്ടു പേരാണ്​ കഴിഞ്ഞ ദിവസം പ്രവേശിപ്പിക്കപ്പെട്ടത്​. 24 മണിക്കൂറിനിടെ 42,977 ഡോസ്​ വാക്​സിൻ നൽകി. ഇതുവരെ ആകെ 59.48 ലക്ഷം ഡോസ്​ വാക്​സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Covid: Less than a thousand patients a day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.