കോവിഡ്​: ഖത്തറിൽ രണ്ടുപേർ കൂടി മരിച്ചു; ആകെ മരണം 19  

ദോഹ: കോവിഡ്​ 19 സ്​ഥിരീകരിച്ച്​ ചികിൽസയിലായിരുന്ന രണ്ടുപേർ കൂടി ഖത്തറിൽ മരിച്ചു. ഇതോടെ ആകെ മരണം 19 ആയി. 50ഉം 43ഉം വയസുള്ളവരാണ്​ വെള്ളിയാഴ്​ച മരിച്ചതെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. 

ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. ശനിയാഴ്​ച 1830 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​.  605 പേർ ഇന്നലെ രോഗമുക്​തി നേടി. ആകെ രോഗം ഭേദമായവർ 7893 ആയി. 

ആകെ 1,80,642 പേരെ പരിശോധിച്ചപ്പോൾ 40,481 പേർക്കാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരി​ച്ചവരും ഉൾപ്പെടെയാണിത്​. നിലവിൽ 1719 പേരാണ്​ വിവിധ ആശുപത്രികളിൽ കഴിയുന്നത്​. ഇതിൽ 175 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. മറ്റുള്ളവർ വിവിധ സമ്പർക്കവിലക്ക്​ കേന്ദ്രങ്ങളിലാണ്​ കഴിയുന്നത്​.

Tags:    
News Summary - covid gulf updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.