കോവിഡ്​: പുതിയ രോഗികൾ 143; രോഗമുക്തി 180

ദോഹ: രാജ്യത്ത്​ ചൊവ്വാഴ്ച 143 പേർക്കു കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. ഇവരിൽ 83 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്​. 60 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവരാണ്​. ചൊവ്വാഴ്ച മരണമൊന്നുമില്ല. ആകെ മരണം 588 ആണ്​. ചൊവ്വാഴ്ച 180 പേരാണ്​ രോഗമുക്തി നേടിയത്​.

ആകെ 2,19,658 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. നിലവിലുള്ള ആകെ രോഗികൾ 1707 ആണ്​. ചൊവ്വാഴ്ച 20091 പേരെയാണ്​ പരിശോധിച്ചത്​. രാജ്യത്ത്​ ആകെ 21,60,754 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 2,21,953 പേർക്കാണ്​ ഇതുവരെ വൈറസ്​ ബാധയുണ്ടായത്​. 

Tags:    
News Summary - covid gulf-covid qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.