ഇന്ത്യക്കായി കോവിഡ് സഹായമെത്തിക്കുന്ന ഐ.സി.ബി.എഫ്​ പദ്ധതിയിൽ ലുലു ഹൈപ്പർമാർക്കറ്റും പങ്കാളികളായപ്പോൾ

ഇന്ത്യക്ക്​ കോവിഡ്​ സഹായം: ഐ.സി.ബി.എഫ് പദ്ധതിയിൽ ലുലുവും

ദോഹ: കോവിഡ്​ പ്രയാസത്തിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കായി ഓക്​സിജൻ സിലിണ്ടറുകളും അടിയന്തര മെഡിക്കൽ വസ്​തുക്കളും എത്തിക്കാൻ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ്​ ഫോറം (ഐ.സി.ബി.എഫ്)​ നടത്തുന്ന പദ്ധതിയുമായി കൈകോർത്ത്​ ലുലു ഹൈപ്പർമാർക്കറ്റ്​. സമൂഹത്തിനായി വിവിധ സഹായപ്രവർത്തനങ്ങൾ നടത്തുന്നതിൽ ലുലു എന്നും മുന്നിലുണ്ട്​.

തങ്ങളുടെ സി.എസ്​.ആർ നയത്തി​െൻറ ഭാഗമായി കോവിഡിൽ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്ന വിവിധ പ്രവർത്തനങ്ങളിലും ലുലു പങ്കാളികളാണ്​. കേരള മുഖ്യമന്ത്രിയുടെ കോവിഡ്​ ദുരിതാശ്വാസ നിധിയി​േലക്ക്​ ഈയടുത്ത്​ ലുലു ഹൈപ്പർമാർക്കറ്റ്​ സംഭാവന നൽകിയിരുന്നു.

ഇന്ത്യയിലേക്ക്​ കോവിഡ്​ സഹായങ്ങൾ എത്തിക്കാനുള്ള ഐ.സി.ബി.എഫി​െൻറ പ്രവർത്തനങ്ങളെ ലുലു ഗ്രൂപ്പ്​ ഡയറക്​ടർ ഡോ. മുഹമ്മദ്​ അൽതാഫ്​ അഭിനന്ദിച്ചു. ഖത്തറി​െൻറ വിവിധ ഭാഗങ്ങളിലായി 14 സ്​റ്റോറുകളാണ്​ ലുലുവിനുള്ളത്​. 

Tags:    
News Summary - covid aid to India: Lulu in ICBF project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.