Posted On
date_range Updated On
date_range കോവിഡ്: 416 പുതിയ രോഗികൾ
ദോഹ: ഖത്തറിൽ തിങ്കളാഴ്ച 416 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 359 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
57 പേർ വിദേശങ്ങളിൽനിന്ന് എത്തിയവരാണ്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 662 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
623 പേർ തിങ്കളാഴ്ച രോഗമുക്തി നേടി. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 5532 ആയി കുറഞ്ഞു. 21,707 പേർ കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയരായി.
39 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവരിൽ നാലു പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്.
ഐ.സി.യുകളിൽ 31 പേരും ഉണ്ട്. ഒരാളെയാണ് പുതുതായി പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.