Posted On
date_range Updated On
date_range 367 രോഗികൾ; 151 രോഗമുക്തർ
ദോഹ: ഖത്തറിൽ കോവിഡ് കണക്കുകളിലെ വർധനവ് തുടരുന്നു. ചൊവ്വാഴ്ച രാജ്യത്ത് 367 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 216 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. 151 പേർ വിദേശങ്ങളിൽ നിന്ന് എത്തിയവരാണ്. 151 പേരാണ് ചൊവ്വാഴ്ച രോഗമുക്തി നേടിയത്. നിലവിലുള്ള ആകെ രോഗികൾ3,139. ചൊവ്വാഴ്ച 24,400 പേർ പരിശോധനക്ക് വിധേയരായി. നിലവിൽ 164 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 42 പേരെ ചൊവ്വാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 18 പേരുമുണ്ട്. ചൊവ്വാഴ്ച 9126 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. ഇതുവരെ രാജ്യത്താകമാനം 51.72 ലക്ഷം ഡോസ് വാക്സിൻ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.