????? ???????????? ???????????? ????? ????? ??????? ???. ???????????? ?? ??? ?????? ??.?????? ??????????????

മേഖലയിലും ഖത്തറിലും​ വൈറസ്​ ബാധ ഏറ്റവും ഉയർന്ന തലത്തിൽ

ദോഹ: രാജ്യത്ത്​ ആശങ്ക കൂട്ടി സമ്പർക്കവിലക്കിന്​ പുറത്തുള്ളവർക്ക്​ രോഗം ബാധിക്കുന്നത്​ കൂടുന്നു. കൊറോണ വൈറസ്​ ബാധ മേഖലയിലും ഖത്തറിലും ഏറ്റവും ഉയർന്ന നിരക്കിലാണ്​ ഇപ്പോഴുള്ളതെന്ന് ദേശീയ പകർച്ചവ്യാധി മുന്നൊരുക ്ക സമിതി വൈസ്​ ചെയർമാൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു.​

സമ്പർക്കവിലക്കിൽ കഴിയുന്നവർക്ക് കൂടുതൽ രോഗംബാധി ക്കുന്ന അവസ്​ഥയായിരുന്നു രാജ്യത്ത്​ കഴിഞ്ഞയാഴ്​ച വരെ. പുറത്തുള്ളവർക്ക്​ രോഗം ബാധിക്കുന്നത്​ 16 ശതമാനം മാത്ര മായിരുന്നു. എന്നാൽ കഴിഞ്ഞദിവസ​ങ്ങളിൽ ഈ അവസ്​ഥ മാറിയിട്ടുണ്ട്​. പുറത്തുള്ളവർക്ക്​ രോഗം ബാധിക്കുന്നത്​ 26 ശതമാ നത്തിൽ കൂടിയിട്ടുണ്ട്​. വെള്ളിയാഴ്​ച ഒറ്റദിവസം മാത്രം 560 പേർക്കുകൂടി പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. ഇതാദ്യമായാണ്​ ഇത്രയധികം ആളുകളിൽ ഒറ്റദിവസം രോഗം സ്​ഥിരീകരിക്കുന്നത്​.

നിലവിൽ ചികിൽസയിലുള്ളവർ 4192 ആണ്​. ആക െ 58328 പേരിൽ പരിശോധന നടത്തിയപ്പോൾ 4663 പേരിലാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരണപ്പെട്ടവരും ഉ ൾപ്പെടെയാണിത്​. നിലവിൽ ഏഴ്​ പേരാണ് ഖത്തറിൽ മരിച്ചത്​. വെള്ളിയാഴ്​ച 49 പേർക്കുകൂടി രോഗമുക്​തി ഉണ്ടായിട്ടുണ്ട ്​. ആകെ രോഗം ഭേദമായവർ 464 ആണ്​.
വെള്ളിയാഴ്​ച രോഗം ബാധിച്ചവരിൽ നല്ലൊരു ശതമാനം പ്രവാസി തൊഴിലാളികളാണ്​.

ഈയടുത്ത്​ മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ ഖത്തറിൽ തിരികെയെത്തിയ സ്വദേശികൾ, മുമ്പ്​ രോഗം സ്​ഥിരീകരിക്കപ്പെട്ടവരുമായി സമ്പർക്കം പുലർത്തിയവർ എന്നിവരിലും രോഗം സ്​ഥിരീകരിക്കപ്പെടുന്നു. ഇതിൽ പലരും നിലവിൽ സമ്പർക്കവിലക്കിൽ കഴിയുന്നവരാണ്​. എന്നാൽ രോഗലക്ഷണങ്ങൾ കണ്ട്​ ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട സമ്പർക്കവിലക്കിൽ അല്ലാത്തവരിലും പുതുതായി രോഗം സ്​ഥിരീകരിക്കപ്പെടുന്നു. ​

വൈറസ്​ ബാധ രാജ്യത്ത്​ അതിൻെറ ഏറ്റവും ഉയർന്ന അവസ്​ഥയിലാണ്​ നിലവിലെന്ന്​ ആരോഗ്യമന്ത്രാലയം പറയുന്നു. ഇത്​ അൽപകാലം കൂടി ഇത്തരത്തിൽ തന്നെ തുടർന്നതിന്​ ശേഷമാകും കുറയുക. മന്ത്രാലയത്തിൻെറ നേതൃത്വത്തിൽ കോവിഡിൻെറ ശൃംഖല മുറിക്കാൻ വൻനടപടികളാണ്​ സ്വീകരിക്കുന്നത്​. ഇതിൻെറയടിസ്​ ഥാനത്തിൽ മുമ്പ്​ രോഗം സ്​ഥിരീകരിക്കപ്പെട്ടവരുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായ എല്ലാ ആളുകളെയും കണ്ടെത്തി പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്​. പരിശോധന കൂടിയതും രോഗികളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്​.

ജനജീവിതം ഉടൻ സാധാരണ നിലയിലേക്ക് മടങ്ങില്ല; പ്രതിരോധ നടപടികൾ വർഷങ്ങളോളം തുടരാം

ദോഹ: കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ ജനജീവിതം ഉടൻ തന്നെ സാധാരണ നിലയിലേക്ക് മടങ്ങില്ലെന്ന് ദേശീയ പകർച്ചവ്യാധി മുന്നൊരുക്ക സമിതി വൈസ്​ ചെയർമാൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു.

ജനജീവിതം സാധാരണ നിലയിലെത്താൻ സമയമെടുക്കും. കോവിഡിന് ശേഷം സാഹചര്യങ്ങൾ മാറിമറിയും. എല്ലാവരും പുതിയ ജീവിതരീതിയോട് പൊരുത്തപ്പെടേണ്ടി വരും.
പുതിയ ജീവിതരീതി ഈ വർഷം അവസാനം വരെയോ അടുത്ത വർഷം ആദ്യം വരെയോ അതുമല്ലെങ്കിൽ വർഷങ്ങളോ തുടരാം. കോവിഡ്–19നെതിരായ ഫലപ്രദമായ വാക്സിൻ കണ്ടെത്തുന്നത് വരെയും എല്ലാ രാജ്യങ്ങളിലും വാക്സിൻ എത്തുന്നത് വരെയും പ്രതിരോധ പ്രവർത്തനങ്ങൾ തുടരാൻ നിർബന്ധിതരാണ്​. ഇതിന്​ ചിലപ്പോൾ വർഷങ്ങളോളമെടുക്കും.

പ്രതിരോധ വാക്സിനെടുത്താലും കൊറോണ വൈറസ്​ വീണ്ടും പടരാനുള്ള സാധ്യതയുണ്ട്​. അതിനാൽ തന്നെ വരും നാളുകളിലും കടുത്ത നിയന്ത്രണങ്ങളോടെ ജീവിക്കേണ്ടി വരും. ഉടൻ തന്നെ പഴയ ജീവിതശൈലിയിലേക്ക് മടങ്ങുന്നത് വൈറസിന് പെട്ടെന്ന് തിരിച്ചുവരാനുള്ള ഇടമൊരുക്കും. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കോവിഡ്–19 പ്രതിരോധിക്കുന്നതിനായി നിലവിൽ 70ഓളം വാക്സിനുകൾ ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിലായി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു. രോഗം പൊട്ടിപ്പുറപ്പെട്ട്​ രണ്ട് മാസത്തിന് ശേഷമാണ്​ വാക്സിൻ പരീക്ഷണത്തിന് അനുമതി ലഭിച്ചിരക്കുന്നത്​. ഇതിൽ ആദ്യ ഫലങ്ങൾ പുറത്തുവരണമെങ്കിൽ ജൂലൈ വരെ കാത്തിരിക്കേണ്ടി വരും. അടുത്ത വർഷം ആദ്യത്തോടെ വാക്സിൻ ലോകാടിസ്​ഥാനത്തിൽ ലഭ്യമാകുകയാണെങ്കിൽ അത് ചരിത്രസംഭവമായി മാറും.

ചില റിപ്പോർട്ടുകൾ പ്രകാരം പരീക്ഷണങ്ങൾ വിജയിക്കുകയാണെങ്കിൽ കോവിഡ്–19നുള്ള ആദ്യ വാക്സിൻ അടുത്ത വർഷം ആദ്യത്തോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തർ ടി വിക്ക് നൽകിയ അഭിമുഖത്തിൽ ഡോ. അൽ ഖാൽ വ്യക്തമാക്കി. എഴുപതോളം വാക്സിനുകളുടെ പരീക്ഷണം നടക്കുന്നുണ്ടെങ്കിലും അതിൽ രണ്ടോ മൂന്നോ വാക്സിനുകൾ വിജയിക്കുകയാണെങ്കിൽ ലോകത്തെ സംബന്ധിച്ച് അതൊരു വലിയ നേട്ടമായിരിക്കും.

രോഗ പ്രതിരോധശേഷി, ലഭ്യത, കോടിക്കണക്കിന് ജനങ്ങൾക്ക് നിർമ്മിക്കുന്നതിലെ എളുപ്പം തുടങ്ങി വാക്സിനുകൾ സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് വിവിധയിടങ്ങളിൽ നിന്നും ഉയർന്നു വരുന്നത്​. എല്ലാ പ്രായഗണത്തിലുമുള്ള ആളുകളിലും കോവിഡ്–19 വാക്സിൻ ഒരുപോലെ പ്രവർത്തിക്കുകയാണെങ്കിൽ മറ്റു വൈറസുകൾ പോലെ കൊറോണ വൈറസി​​െൻറ സ്വഭാവത്തിലും മാറ്റങ്ങൾ സംഭവിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - covid 19 qatar updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.