കോവിഡ്​: ഖത്തറിൽ വീണ്ടും പുതിയ രോഗികളേക്കാൾ പുതിയ രോഗമുക്​തർ

ദോഹ: ഖത്തറിൽ പുതിയ രോഗികളേക്കാൾ പുതിയ രോഗമുക്​തർ ഉണ്ടാവുന്നത്​ ആശ്വാസകരമാണെന്ന്​  പൊതുജനാരോഗ്യമന്ത്രാലയം. എല്ലാദിവസവും രോഗം ഭേദമാകുന്നവർ കൂടി വരികയാണ്​. ആകെ 33437 പേർ ഇതുവരെ രോഗമുക്​തരായിട്ടുണ്ട്​. 

മുമ്പ്​ പുതിയ രോഗികൾ കൂടുതലും പുതിയ രോഗമുക്​തർ കുറവുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ  ഈ സ്​ഥിതി മാറുകയും നേരെ തിരിച്ചാവുകയും ചെയ്​തിട്ടുണ്ട്​. തിങ്കളാഴ്​ച രണ്ട്​ കോവിഡ്​ രോഗികൾ കൂടി മരിച്ചു. 50ഉം 58ഉം  പ്രായമായവരാണ്​ മരിച്ചത്​. ഇതോടെ ആകെ മരണം 40 ആയി. 1523 പേർക്കുകൂടി പുതുതായി വൈറസ്​ ബാധ സ്​ ഥിരീകരികപ്പെട്ടപ്പോൾ 3147 പേർ രോഗമുക്​തരായി.  

ആകെ 225919 പേരിൽ പരിശോധന നടത്തിയപ്പോൾ 58433പേർക്കാണ്​  വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾ​െപ്പടെയാണിത്​. നിലവിൽ ചികിൽസയിലുള്ളവർ  ആകെ 24956പേരാണ്​. ഇതിൽ 1493 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 240 പേർ  തീവ്രപരിചരണവിഭാഗത്തിലാണ്​.

Tags:    
News Summary - covid 19 qatar updates malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.