representative image
Posted On
date_range Updated On
date_range കോവിഡ്: 124 രോഗികൾ; 112 രോഗമുക്തർ
ദോഹ: ഖത്തറിൽ ശനിയാഴ്ച 124 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 76 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 48 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 112 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗ മുക്തിനേടി. പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 599 പേരാണ് ഇതുവരെ മരണപ്പെട്ടത്. നിലവിൽ 1633 കോവിഡ് രോഗികളാണുള്ളത്. ഇന്നലെ 15,995 പേർ കോവിഡ് പരിശോധനക്ക് വിധേയരായി. ആകെ 2295397 പേർക്ക് പരിശോധന നടത്തി. 222839 പേരാണ് രോഗമുക്തി നേടിയത്.
നിലവിൽ 64 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ ആറുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 30 പേരുമുണ്ട്.ശനിയാഴ്ച 5730 ഡോസ് വാക്സിൻ പുതുതായി നൽകി. ഇതുവരെ 36.42 ലക്ഷം ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ കുത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.