ദോഹ: ഖത്തറിലെ യുവ മലയാളി കവയിത്രി സമീഹ ജുനൈദിന്റെ മൂന്നാമത് ഇംഗ്ലീഷ് കവിത സമാഹാരമായ ഷീല്‍ഡിങ് സണ്‍ഫ്ലവറിന്റെ കവര്‍ പേജിന്റെ പ്രകാശനം സ്കില്‍സ് ഡെവലപ്മെന്റ് സെന്റര്‍ കമ്യൂണിറ്റി ഹാളില്‍ നടന്നു. ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ കവര്‍ പേജ് ഗ്രന്ഥകാരനും മീഡിയ പ്ലസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര പ്രകാശനം ചെയ്തു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശകസമിതി ചെയര്മാന് പി.എന്‍. ബാബുരാജന്, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയര്മാന് കെ.എസ്. പ്രസാദ്, ഔട്ട്റീച്ച് ഖത്തര്‍ പ്രസിഡന്റ് അവിനാഷ് ഗൈക്വാഡ്, ഖത്തര്‍ ട്രൈബൂണ് സീനിയര്‍ കറസ്പോണ്ടന്റ് സത്യേന്ദ്ര പതക്, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍, ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി ഹുസൈന് കടന്നമണ്ണ, ഐ.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, സന്തോഷ് പിള്ളൈ, ഐ.സി.സി മാനേജ്മെന്റ് കമ്മിറ്റി മെംബര്‍ സന്ദീപ് റെഡ്ഡി തുടങ്ങിയവർ പങ്കെടുത്തു.
സമീഹയുടെ എ. ജേണല്‍ ഓഫ് എ സ്റ്റാള്‍വാര്‍ട്ട് എന്ന ജേണല്‍ ഡയറിയില്‍ നിന്നുള്ള ഏതാനും കവിതകളടക്കം മൊത്തം 50 കവിതകളാണ് പുതിയ സമാഹാരത്തിലുള്ളത്. സംസ്കാരിക പ്രവര്ത്തകന് സമീര്‍ മൂസ സമീഹയുടെ കവിതകളെ പരിചയപ്പെടുത്തി.
ഖത്തറിലെ സ്കൂള്‍ വിദ്യാർഥികളായ അമേലിയ, ജുവാനയും എന്നിവർ കവിതകള്‍ ചൊല്ലി. സമീഹയുടെ മാതാവ് അസൂറ ജുനൈദ്, ഭര്‍ത്താവ് മുഹമ്മദ് പി.കെ. എന്നിവര്‍ സന്നിഹിതരായിരുന്നു. ഖത്തറില്‍ ജനിച്ചുവളര്‍ന്ന തന്റെ സര്‍ഗസഞ്ചാരത്തിന്റെ പുതിയ നാഴികക്കല്ലായ പുസ്തകത്തിന്റെ കവര്‍ പ്രകാശനം ദോഹയിലെ സാമൂഹ്യ സാംസ്കാരിക പ്രമുഖരുടെ സാന്നിധ്യത്തില്‍ നിര്‍വഹിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സമീപ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.