വന്യജീവി സംരക്ഷണ മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഐ.എഫ്.എ.ഡബ്ല്യു റീജനൽ ഓഫിസ് ഡയറക്ടറും തമ്മിൽ നടന്ന
ചർച്ചയിൽനിന്ന്
ദോഹ: വന്യജീവി സംരക്ഷണ മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഇന്റർനാഷനൽ ഫണ്ട് ഫോർ അനിമൽ വെൽഫെയറിന്റെ (ഐ.എഫ്.എ.ഡബ്ല്യു) റീജനൽ ഓഫിസ് ഡയറക്ടറും തമ്മിൽ ചർച്ച നടന്നു. ജൈവവൈവിധ്യ സംരക്ഷണത്തിനും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളുടെ സംരക്ഷണത്തിനും ഒന്നിച്ചുപ്രവർത്തിക്കാൻ യോഗത്തിൽ ഇരുപക്ഷവും തീരുമാനിച്ചു.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പ്രകൃതി സംരക്ഷണ കാര്യത്തിന്റെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം അബ്ദുൽ ലത്തീഫ് അൽ മുസ് ലെമാനി, ഐ.എഫ്.എ.ഡബ്ല്യുവിന്റെ റീജനൽ ഓഫിസ് ഡയറക്ടർ ഡോ. അക്രം ഈസ ഡാർവിച്ച് എന്നിവർ തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ചർച്ച നടന്നത്.
വന്യജീവി വികസന വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഖാലിദ് ജുമാ അൽ മുഹന്നദി, വകുപ്പ് മേധാവികൾ, മറ്റു വിദഗ്ധർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.