പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷ സദസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഇന്ത്യ എന്ന ആശയത്തെയാണ് ഭരണഘടന പ്രതിഫലിപ്പിക്കുന്നതെന്നും രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് നമ്മുടെ ഭരണഘടന ബോധ്യപ്പെടുത്തുന്നുണ്ടെന്നും പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷ സദസ്സ് അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പുനൽകിയ സംവരണവും സാമൂഹിക നീതിയും പൗരന്മാര്ക്ക് ലഭിക്കേണ്ടതുണ്ട്.
മതനിരപേക്ഷതയാണ് ഇന്ത്യന്‍ ഭരണഘടന മുഖമുദ്ര. മതനിരപേക്ഷ റിപ്പബ്ലിക്കിൽ നീതിപീഠത്തിന് വെളിച്ചം പകരേണ്ടത് ഭരണഘടനയും നിയമസംഹിതയുമാണെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാന് മാള ഉദ്ഘാടനം ചെയ്തു. നജീം കൊല്ലം, റശാദ് ഏഴര, അംജദ് കൊടുവള്ളി, ഷംസുദ്ദീന് വാഴേരി, സഹല മലപ്പുറം, സുബ്ഹാൻ, ഇജാസ് വടകര, സിറാജ് പാലേരി, മന്‍സൂര്‍ കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.