ദോഹ: പാകിസ്താൻ -അഫ്ഗാനിസ്താൻ അതിർത്തിയിലെ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഖത്തർ. ഇത് പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ്.
സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാനും സംയമനം പാലിക്കാനും പ്രാദേശിക സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനായി പ്രവർത്തിക്കാനും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇരുപക്ഷത്തോടും ആഹ്വാനം ചെയ്തു. ആഗോള സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾക്കും ഖത്തർ പിന്തുണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.