ദോഹ: ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) യു.എ.ഇ ചാപ്റ്റർ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പ്രജീഷ് തിക്കോടിയുടെ വിയോഗത്തിൽ ജി.ടി.എഫ് ഖത്തർ ഘടകം അനുശോചനം രേഖപ്പെടുത്തി.
സംഘടനയുടെ ആരംഭകാലം മുതൽ വിവിധ ഭാരവാഹിത്വങ്ങൾ ഏറ്റെടുത്ത് പ്രവർത്തിച്ചിരുന്ന പ്രജീഷിന്റെ നിര്യാണം സംഘടനക്കും സമൂഹത്തിനും തീരാനഷ്ടമാണെന്ന് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു. ഫരീദ് തിക്കോടി, ഷാജി പുറക്കാട്, സന്തോഷ്, അബ്ദുറഹിമാൻ, ജാഫർ, സലീം, നിധീഷ്, മണികണ്ഠൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.