ദോഹ: വിവിധ നിയമലംഘനങ്ങൾക്കെതിരെയുള്ള പരാതികൾ പൗരന്മാർക്കും താമസക്കാർക്കും മെട്രാഷ് മൊബൈൽ ആപ്ലിക്കേഷനിലൂടെ സമർപ്പിക്കാമെന്ന് ഓർമപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ‘അൽ-അദീദ്’ എന്ന ഈ സേവനം മെട്രാഷ് ആപ്ലിക്കേഷനിലെ ‘സെക്യൂരിറ്റി‘ വിൻഡോയിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഭീഷണികൾ, ടൂറിസ്റ്റ് മേഖലകളിലെ നിയമലംഘനങ്ങൾ, അഴിമതി, തുടങ്ങിയ പരാതികളെല്ലാം ഈ സേവനത്തിലൂടെ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.