പ്രമുഖ പണ്ഡിതൻ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ അനുസ്മരണ പരിപാടിയിൽ മെഹ്ബൂബ് അലി ആശ്അരി സംസാരിക്കുന്നു
ദോഹ: ഖത്തർ ചേലക്കാട് മഹല്ല് മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമസ്ത ട്രഷററും പ്രമുഖ പണ്ഡിതനുമായിരുന്ന ചേലക്കാട് മുഹമ്മദ് മുസ്ലിയാർ അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിച്ചു.
സൽവ റോഡിലെ ടേസ്റ്റി വേ റസ്റ്റാറന്റിൽ നടത്തിയ പരിപാടിയിൽ ടി.കെ. മുസ്തഫ തങ്ങൾ അധ്യക്ഷത വഹിച്ചു. ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി നവാസ് കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. സമസ്ത കോഴിക്കോട് ജില്ല മുശാവറ മെംബർ മെഹ്ബൂബ് അലി ആശ്അരി അനുസ്മരണ പ്രഭാഷണം നടത്തി.
ഹ്രസ്വസന്ദർശനത്തിനായി ദോഹയിലെത്തിയ നാദാപുരം പഞ്ചായത്ത് ലീഗ് വാർഡ് ജനറൽ സെക്രട്ടറി നന്തോത് മുഹമ്മദിന് സ്വീകരണം നൽകി. ടി.പി. ഹാഷിം തങ്ങൾ പ്രാർഥന സദസ്സിന് നേതൃത്വം നൽകി. പി.വി. മുഹമ്മദ് മൗലവി, അജ്മൽ തെങ്ങലക്കണ്ടി, കെ.കെ. ബഷീർ, ജാഫർ തയ്യിൽ, ഉബൈദ് കുമ്മൻകോട്, ഗഫൂർ കാക്കുനി, ശംസുദ്ദീൻ വാണിമൽ, മമ്മു കേട്ടുങ്ങൽ എന്നിവർ സംസാരിച്ചു. വി.കെ. മുഹമ്മദലി സ്വാഗതവും റാഫി കോമത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.