ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക​ള​റി​ങ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ സ​മ്മാ​ന​ങ്ങ​ളു​മാ​യി

കു​ട്ടി​ക​ൾ​ക്കാ​യി ക​ള​റി​ങ് മ​ത്സ​രം

ദോ​ഹ: രാ​ജ്യ​ത്തെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് കു​ട്ടി​ക​ൾ​ക്കാ​യി ക​ള​റി​ങ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് വു​കൈ​ർ സ്റ്റോ​റി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ളി​ലെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തു​ക​യും അ​ർ​ഹ​രാ​യ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഗ്രാ​ൻ​ഡ് മാ​ൾ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു. അ​വ​രു​ടെ ഭാ​വി കൂ​ടു​ത​ൽ തി​ള​ക്ക​മു​ള്ള​താ​ക്കു​ന്ന​തി​ൽ ഇ​ത്ത​രം ചെ​റി​യ വേ​ദി​ക​ൾ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​ൽ​പ​ര്യ​ത്തെ​യും മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ​യെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​ത്ത​ര​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Coloring contest for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.