????? ??????????? ?????? ??????????? ??????????? ??? ????????????? ???? ????? ??????????

ഖിയ ചാമ്പ്യൻസ് ലീഗ് 2020: സിറ്റി എക്സ്ചേഞ്ച് ട്രാൻസ്‌ഫാസ്്റ്റ് മുഖ്യ പ്രായോജകരാവും

ദോഹ: ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമ​െൻറ് എട്ടാമത് എഡിഷൻ മുഖ്യ പ്രായോജകരായി ഖത്തറിലെ പ്രശസ്ത സംരംഭകരായ സിറ ്റി എക്സ്ചേഞ്ചുമായി ഖിയ ഭാരവാഹികൾ ധാരണ പത്രത്തിൽ ഒപ്പുവെച്ചു. കായിക രംഗത്ത് ഇന്ത്യ ^ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ ജനതയുടെ ഐക്യദാർഢ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ മിനിസ്ട്രി ഓഫ് കൾച്ചർ സ്പോർട്സ് , ഖത്തർ ഫുട്ബാൾ അസോസിയേഷൻ, സുപ്രീം കമ്മിറ്റി ഫോർ ലെഗസി എന്നിവരുടെ സഹകരണത്തോടെ നടന്നു വരുന്ന പ്രശസ്ത മണി ട്രാൻസ്ഫർ കമ്പനി ആയ ട്രാൻസ്‌ഫാസ്്റ്റുമായി സംയുക്തമായാണ് ടൂർണമ​െൻറ് സ്പോൺസർ ചെയ്യുന്നത്.

സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ശറഫ് പി. ഹമീദ്, ഖിയ ജനറൽ കൺവീനർ നിഹാദ് അലി എന്നിവരാണ് ടൈറ്റിൽ സ്പോൺസർഷിപ് കരാർ ഒപ്പിട്ടത്. ട്രാൻസ്‌ഫാസ്്റ്റ് കൺട്രി മാനേജർ ജിതേഷ് വടക്കേടത് ധാരണ പത്രം നിഹാദിനു കൈമാറി. സിറ്റി എക്സ്ചേഞ്ച് ഓപറേഷൻസ് മാനേജർ ഷാനിബ് ശംസുദ്ദീൻ, ഖിയ കോർപറേറ്റ് ഹെഡ് ഖലീൽ, അബ്്ദുറഹീം, ഹംസ യൂസുഫ് എന്നിവർ സംബന്ധിച്ചു. ഇന്ത്യൻ പ്രവാസി സമൂഹത്തി​െൻറ പ്രവർത്തനങ്ങളോടൊപ്പം ചലിക്കാൻ എന്നും സിറ്റി എക്സ്ചേഞ്ച് പ്രതിജ്ഞാബന്ധരാണെന്ന് ചടങ്ങിൽ സംസാരിച്ച ഷറഫ് പി. ഹമീദ് അറിയിച്ചു.

ഖിയയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അവരുമായി സഹകരിക്കാൻ ഈ വർഷവും അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറി​െൻറ വികസനത്തിന് സംഭാവന നൽകുന്നതിനും ഫുട്ബാൾ വഴി ഇന്ത്യ ഖത്തർ ബന്ധം ഊട്ടിയുറപ്പിക്കാനുമായാണ് ഖിയ ശ്രമിക്കുന്നതെന്ന് കൺവീനർ നിഹാദ് അലി പറഞ്ഞു. മാർച്ച് ആദ്യ വാരം മുതൽ ഏപ്രിൽ അവസാനം വരെയാണ് ടൂർണമ​െൻറ്.

Tags:    
News Summary - city exchange-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.