ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ വളന്റിയർ വിഭാഗം വഹബ്-മൻഡാരിൻ ഓറിയന്റൽ ഹോട്ടൽ ജീവനക്കാർ, തെലങ്കാന വെൽഫെയർ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ നടത്തിയ വിവിധ ജനസേവന പ്രവർത്തനങ്ങൾ മാതൃകയായി. കരാന, അബൂനഖ്ല, ജർയാൻ പ്രദേശങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് നൂറുകണക്കിന് ഭക്ഷണപ്പൊതികളും വസ്ത്രക്കിറ്റുകളും വിതരണം ചെയ്തു.
സി.ഐ.സി വളന്റിയർ ക്യാപ്റ്റൻ സിദ്ദീഖ് വേങ്ങര, റയ്യാൻ സോണൽ കമ്മിറ്റി അംഗം കെ.എച്ച്. കുഞ്ഞുമുഹമ്മദ്, ജനസേവന വിങ് എക്സിക്യൂട്ടിവ് അംഗങ്ങളായ താഹിർ, സാജിർ, ഹഫീസുല്ല കെ.വി, അബ്ദുല്ലത്തീഫ്, ഫഹദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.