സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡർ ഡോ. ദീപക് മിത്തലിനെ സന്ദർശിച്ചപ്പോൾ

സി.ഐ.സി ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ചു

ദോഹ: സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡർ ഡോ. ദീപക് മിത്തലിനെ സന്ദർശിച്ചു.ഇന്ത്യന്‍ പ്രവാസികളുടെ സംഭാവനകളെ വളരെ മതിപ്പോടെയാണ് ഖത്തര്‍ നോക്കിക്കാണുന്നതെന്ന് അംബാസഡര്‍ പറഞ്ഞു.

നാല് പതിറ്റാണ്ട്​ ഖത്തറിലെ പ്രവാസി സമൂഹത്തിനിടയിൽ സി.ഐ.സി നടത്തിവരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സാമൂഹിക സേവന പ്രവർത്തങ്ങൾക്ക് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

സി.ഐ.സി പ്രസിഡൻറ്​ കെ.ടി. അബ്​ദുറഹ്മാൻ, ജനറൽ സെക്രട്ടറി ആർ.എസ്. അബ്​ദുൽ ജലീൽ, വൈസ് പ്രസിഡൻറുമാരായ ടി.കെ. ഖാസിം, ഹബീബുറഹ്മാൻ കിഴിശ്ശേരി, പി.ആർ. സെക്രട്ടറി ജംഷീദ് ഇബ്രാഹിം, വിമൺ ഇന്ത്യ പ്രസിഡൻറ്​ നഹിയ നസീർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.