സ്​നിക്കേഴ്​സ്​ കത്തിക്കുന്ന വീഡിയോ  പഴയത്​; ആശങ്ക വേണ്ടെന്ന്​ മന്ത്രാലയം

ദോഹ: സ്​നിക്കേഴ്​സ്​ ചോക്ക്​ലേറ്റ്​ ഫലസ്​തീനിലെ ഗസ്സയിൽ കത്തിക്കുന്നുവെന്ന രൂപത്തിൽ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്നും ഇക്കാര്യത്തിൽ പേടിക്കാൻ ഒന്നുമില്ലെന്നും ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. സ്​നിക്കേഴ്​സ്​ ചോക്ക്​ലേറ്റിൽ പ്ലാസ്​റ്റിക്​ ഉണ്ടെന്നും ഇതിനാൽ ഇത്​ ഗസ്സയിൽ കത്തിക്കുന്നുവെന്നും വിശദീകരിക്കുന്ന വീഡിയോ ആണ്​ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. എന്നാൽ ഇൗ വീഡിയോ 2016ലെ ഒരു സംഭവവുമായി ബന്ധ​െപ്പട്ടതാണെന്നും ഇത്​ പുതിയ ഏതെങ്കിലും സംഭവങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും മന്ത്രാലയം വ്യക്​തമാക്കുന്നു. ഖത്തറിലെ മാർക്കറ്റിൽ ഒരു തരത്തിലുള്ള ദോഷകരമായ ഘടകങ്ങളും അടങ്ങാത്ത ഭക്ഷ്യവസ്​തുക്കൾ മാത്രമേ ലഭിക്കൂവെന്നും ഇക്കാര്യത്തിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.

2016ൽ ചില സ്​നിക്കേഴ്​സ്​ ​ബാറുകളിൽ പ്ലാസ്​റ്റികി​​​െൻറ കഷ്​ണം കണ്ടെത്തിയിരുന്നു. ഇത്​ പ്രകാരം അന്ന്​ നടപടിയെടുത്തിരുന്നു. നെതർലാൻറിലെ നിർമാണ കേന്ദ്രത്തിൽ ഉണ്ടാക്കിയ സ്​നിക്കേഴ്​സിലാണ്​ അന്ന്​ പ്ലാസ്​റ്റിക്​ കണ്ടെത്തിയത്​. തുടർന്ന്​ ഭീമൻ യു.എസ്​ ചോക്​ലേറ്റ്​ കമ്പനിയായ മാർസ്​, തങ്ങളുടെ മാർസ്​, സ്​നിക്കേഴ്​സ്​ എന്നീ ചോക്​ലേറ്റുകൾ പിൻവലിച്ചിരുന്നു. നെതർലാൻറിൽ ഉൽപാദിപ്പിച്ച ചോക്​ലേയറ്റുകളാണ്​ മാർക്കറ്റുകളിൽ നിന്ന്​ പൂർണമായും പിൻവലിച്ചത്​. അന്ന്​ ഉണ്ടായ ഒരു സംഭവത്തി​​​െൻറ വീഡിയോ ആണ്​ ഇപ്പോൾ പ്രചരിക്കുന്നത്​. 2016ലെ സംഭവം ഉണ്ടായപ്പോൾ തന്നെ ഖത്തർ മന്ത്രാലയം രാജ്യത്തെ മാർക്കറ്റുകളിൽ നെതർലാൻറിൽ ഉൽപാദിപ്പിച്ച ചോക്​ലേറ്റുകൾ എത്തിയിട്ടുണ്ടോ എന്ന്​ പരിശോധിച്ചിരുന്നു. എന്നാൽ ഇല്ല എന്നാണ്​ തെളിഞ്ഞത്​. 

ഗൾഫിലെ മാർസ്​ കമ്പനി യൂനിറ്റ്​, ഖത്തറിലെ വിൽപന ഏജൻറ്​ എന്നിവരോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഖത്തർ മാർക്കറ്റിൽ അത്തരം വിഭാഗത്തിൽപെടുന്ന ചോക്​ലേറ്റുകൾ വിതരണം ചെയ്​തിട്ടില്ല എന്നാണ്​ തെളിഞ്ഞത്​. ഭക്ഷ്യഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന്​ രാജ്യത്ത്​ വൻസജ്ജീകരണങ്ങളും സംവിധാനങ്ങളുമാണ്​ ഉള്ളത്​. ഇതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - chocklate-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.