ചിക്കൻ കൽമാസ്
സൽവ ഗഫൂർ
- ചേരുവകൾ
- അരിപ്പൊടി - ഒരു കപ്പ്
- തേങ്ങ- കാൽ കപ്പ്
- ചെറിയ ഉള്ളി: മൂന്ന് എണ്ണം
- ചെറിയ ജീരകം: കാൽ ടീസ്പൂൺ
- ചിക്കൻ - അര കിലോ
- സവാള- മൂന്ന് വലിയത്
- ഇഞ്ചി- ചെറിയ കഷണം
- പച്ചമുളക് - മൂന്നെണ്ണം
- കറിവേപ്പില, മല്ലിയില- പാകത്തിന്
- മുളകുപൊടി- ഒന്നര ടീസ്പൂൺ
- മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
- ഗരം മസാല- ഒരു ടീസ്പൂൺ
- പെരുംജീരകം- അര ടീസ്പൂൺ
- വെളിച്ചെണ്ണ- ആവശ്യത്തിന്
- ഉപ്പ്- പാകത്തിന്
തയാറാക്കുന്ന വിധം
പാത്രത്തിൽ ഒരുകപ്പ് വെള്ളം തിളപ്പിച്ചശേഷം അരിപ്പൊടി, തേങ്ങ ഉള്ളിയും ജീരകവും ഇട്ട് ഒതുക്കിയത്, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് മൂടിവെക്കുക. ചെറുചൂടോടെ തന്നെ കുഴച്ച് ഉരുളകളാക്കി വെക്കുക.
ചിക്കൻ മഞ്ഞൾപൊടിയും ഉപ്പും ഇട്ട് വേവിച്ചശേഷം, ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള ചേർത്ത് വഴറ്റുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില ചതച്ചത് ചേർത്ത് വഴറ്റുക. അതിലേക്ക് വേവിച്ച ചിക്കൻ ചെറുതായി ചീകിയെടുത്ത് ചേർക്കുക. മസാലപ്പൊടികളും ഉപ്പും പെരുംജീരകവും ചേർത്ത് നന്നായി വെള്ളമില്ലാതെ വഴറ്റിയെടുക്കുക.
കൈയിൽ അല്പം എണ്ണ തടവി മാവിന്റെ ഉരുളയെടുത്ത് കൈവെള്ളയിൽ ഇട്ട് പരത്തി ഒന്നര ടീസ്പൂൺ ചിക്കൻ ഫില്ലിങ് ഇട്ടശേഷം ഉരുട്ടിയെടുക്കുക. ശേഷം ഇവ ആവി പാത്രത്തിൽ വെച്ച് വേവിച്ചെടുക്കുക. ഒരു പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല ഇട്ടശേഷം തയാറാക്കിവെച്ചിരിക്കുന്ന കൽമാസ് എടുത്ത് പാനിലേക്കിട്ട് ഉരുട്ടിയെടുക്കുക. ചൂടോടെതന്നെ വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.