ചാലിയാർ സ്പോർട്സ് ഫെസ്റ്റ് ഫൈവ്സ് ഫുട്ബാൾ ടൂർണമെൻറിലെ ജേതാക്കൾ ട്രോഫിയുമായി
ദോഹ: മൂന്നു മാസം നീണ്ടുനിൽക്കുന്ന ഏഴാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിന് ഫൈവ്സ് ഫുട്ബാൾ മത്സരത്തോടെ തുടക്കമായി. ഫൈനൽ മത്സരത്തിൽ വാഴക്കാടിനെ പരാജയപ്പെടുത്തി കൊടിയത്തൂർ ജേതാക്കളായി. സെമി ഫൈനലിസ്റ്റുകൾ ആയ ചാലിയാർ , ഫറോക്ക് പഞ്ചായത്തുകൾ മൂന്നാം സ്ഥാനത്തിന് അർഹരായി.
ഐ.എസ്.സി വൈസ് പ്രസിഡൻറ് ഷറഫ് പി. ഹമീദ് ഉദ്ഘാടനം ചെയ്തു. ചാലിയാർ ദോഹ മുഖ്യ രക്ഷാധികാരി ഷൗക്കത്തലി ഫെസ്റ്റ് പ്രഖ്യാപനം നടത്തി. ജനറൽ സെക്രട്ടറി സമീൽ അബ്ദുൽ വാഹിദ് സ്വാഗതം പറഞ്ഞു. പ്രസിഡൻറ് അബ്ദുൽ ലത്തീഫ് ഫറൂഖ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് വിങ് ചെയർമാൻ സിദ്ദീഖ് വാഴക്കാട്, ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, രതീഷ് കക്കോവ്, ട്രഷറർ കേശവ് ദാസ്, അഭി ചുങ്കത്തറ തുടങ്ങിയവർ സംസാരിച്ചു. സമാപനചടങ്ങിൽ അബ്ദുല്ല ട്രേഡിങ് എം.ഡി ബാലൻ മാണഞ്ചേരി ജേതാക്കൾക്ക് ട്രോഫിയും ക്യാഷ് അവാർഡും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.